പി.എന്‍.ബി പലിശ നിരക്ക് താഴ്ത്തി

Update: 2020-06-02 08:43 GMT

പഞ്ചാബ് നാഷണല്‍ ബാങ്ക് റിപ്പോ-ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക് (ആര്‍എല്‍എല്‍ആര്‍) പ്രകാരമുള്ള പലിശ 7.05 ശതമാനത്തില്‍ നിന്ന് 6.65 ശതമാനമായി കുറച്ചു. റിപ്പോ നിരക്ക് 4.40 ശതമാനത്തില്‍ നിന്ന് 4 ശതമാനമായി താഴ്ത്തിയ റിസര്‍വ് നടപടിയുടെ അനുബന്ധമായാണ് രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്ക് ആയ പിഎന്‍ബി 40 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചത്. എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് 15 ബിപിഎസും താഴ്ത്തി.

ജൂലൈ ഒന്നിന് മുതല്‍ സേവിംഗ് ഫണ്ട് നിക്ഷേപ നിരക്ക് 50 ബിപിഎസ് കുറയുമെന്നും ബാങ്ക് അറിയച്ചു. പരമാവധി നിരക്ക് ഇനി 3.25 ശതമാനമാകും. വിവിധ ടേം ഡെപ്പോസിറ്റ് നിരക്കുകളുടെ പലിശ നിരക്കുകളും കുറയും. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിര്‍ദ്ദിഷ്ട മെച്യൂരിറ്റികളുടെ നിക്ഷേപത്തിന് പരമാവധി നിരക്ക് 5.50 ശതമാനമാകും. അതേസമയം, മുതിര്‍ന്ന പൗരന്മാര്‍ക്ക് രണ്ട് കോടി രൂപ വരെയുള്ള എല്ലാ മെച്യുരിറ്റികള്‍ക്കും 75 ബിപിഎസ് ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു.കഴിഞ്ഞയാഴ്ച ബാങ്ക് ഓഫ് ഇന്ത്യ ബാഹ്യ ബെഞ്ച്മാര്‍ക്ക് വായ്പാ നിരക്ക് (ഇബിഎല്‍ആര്‍) 6.85 ശതമാനമായി വെട്ടിക്കുറച്ചപ്പോള്‍ യുകോ ബാങ്ക് റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്ക് 6.90 ശതമാനമായി താഴ്ത്തി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News