ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ 11,336 കോടി നല്‍കും

Update: 2018-07-18 07:24 GMT

ബാങ്കുകളുടെ മൂലധന അടിത്തറ ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനകാര്യ മന്ത്രാലയം അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ക്കായി 11,336 കോടി രൂപ നല്‍കുമെന്ന് റിപ്പോര്‍ട്ട്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, അലഹബാദ് ബാങ്ക് , ആന്ധ്ര ബാങ്ക് എന്നീ ബാങ്കുകള്‍ക്കാണ് മൂലധനം വര്‍ധിപ്പിക്കാനുള്ള പണം നല്‍കുക.

ഈ ആഴ്ചയോ അടുത്ത ആഴ്ചയോ പണം നല്‍കും.

സാധാരണ ഗതിയില്‍ ബാങ്കുകള്‍ തങ്ങളുടെ മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നത് AT1 ബോണ്ടുകള്‍ വഴിയാണ്. കിട്ടാക്കടം പെരുകിയതും നഷ്ടം കൂടിയതും മൂലം ബാങ്കുകള്‍ക്ക് സ്വന്തം വരുമാനത്തില്‍ നിന്ന് ഇതിനുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ വരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ 2.11 ലക്ഷം കോടി 'ക്യാപിറ്റല്‍ ഇന്‍ഫ്യൂഷന്‍' പദ്ധതിയുടെ ഭാഗമായിട്ടായിരിക്കും പണം നല്‍കുക.

Similar News