ചിലവ് കുറഞ്ഞ വിമാന സര്‍വീസുകള്‍ നടത്തുമെന്ന് 'ബോയിംഗ്'
കോവിഡ് കുറഞ്ഞതിനാൽ അന്താരാഷ്ട്ര ആഭ്യന്തര സർവീസുകളുടെ എണ്ണം കൂടി.
അടുത്ത 10 വർഷത്തിനുള്ളിൽ ബോയിങിന്റെ ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും ആഗോള വിപണി മൂല്യം ഏകദേശം $ 9 ട്രില്യൺ ഡോളർ (900 ലക്ഷം ഡോളർ ) കടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ വിമാനകമ്പനിയായ ബോയിങ്. 2019 ൽ 8.7 ട്രില്ല്യൺ ഡോളർ പ്രതീക്ഷിച്ചിരുന്ന വിപണി ആഗോള പകർച്ചവ്യാധി കാരണം അതിന് കഴിഞ്ഞില്ല. അതേ സമയം
2020 ൽ 8.5 ട്രില്യൺ ഡോളർ പ്രവചനത്തിലേക്കെത്തിച്ചതായി കമ്പനി പറയുന്നു.
കോവിഡ് കുറയുന്നതിനാൽ അന്താരാഷ്ട്ര ആഭ്യന്തര യാത്രകളുടെ എണ്ണം ഇപ്പോൾ കൂടിക്കൊണ്ടിരിക്കുന്നു. പകർച്ചവ്യാധിക്ക് മുൻപുള്ള നിലയിലേക്ക് വിപണി പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് വിമാന ഭീമന്മാരായ 'ബോയിങ്' വിലയിരുത്തുന്നു.ചിലവ് കുറഞ്ഞ കൂടുതൽ വിമാന സർവീസുകളിൽ കൂടെയായിരിക്കും വിപണി തിരിച്ചു പിടിക്കുന്നത്.
പകർച്ചവ്യാധിയിൽ നിന്ന് വിമാന സർവീസുകൾ പുനരാരംഭിക്കുമ്പോൾ കുറഞ്ഞ നിരക്കിലുള്ള യാത്രാ സംവിധാനങ്ങൾ ആവശ്യമാണ്.അതിലൂടെ ആഭ്യന്തര, പ്രാദേശിക, വിനോദ യാത്രകൾ അതിവേഗം കുതിച്ചുയരുകയും വിമാന വിപണി ശക്തമായൊരു തിരിച്ചു വരവിന് ഒരുങ്ങുകയും ചെയ്യുമെന്ന് കമ്പനി വിലയിരുത്തുന്നു.
കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും വിമാനങ്ങളെയും യാത്രക്കാരെയും ബന്ധിപ്പിക്കുന്നത്.ചിലവ് കുറഞ്ഞ യാത്രകൾക്ക് ഒപ്പം തന്നെ ഉയർന്ന സൗകര്യങ്ങളും,കാര്യ ക്ഷമതയും വർദ്ധിപ്പിക്കുകയും, അപകട സാധ്യതകൾ കുറക്കുകയും ചെയ്യുമെന്ന് കമ്പനി പറയുന്നു.