വാങ്ങാന്‍ ആളില്ല, ബിപിസില്‍ വില്‍പ്പന പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം

എയര്‍ഇന്ത്യയ്ക്ക് മുമ്പ് കേന്ദ്രം വില്‍ക്കാന്‍ ലക്ഷ്യമിട്ട സ്ഥാപനമാണ് ബിപിസിഎല്‍

Update:2022-09-16 13:30 IST

Image: Dhanam File

ഭാരത് പെട്രോളിയം കോര്‍പറേഷന്റെ (BPCL) വില്‍പ്പന ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദ്ദീപ് സിംഗ് പുരി. സര്‍ക്കാര്‍ പ്രതീക്ഷിച്ച ബിഡുകള്‍ ബിപിസിഎല്ലിന് ലഭിച്ചിരുന്നില്ല. ഇതേ തുര്‍ന്നാണ് ബിപിസിഎല്ലിനെ ഇപ്പോള്‍ പരിഗണിക്കേണ്ടെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചത്.

ബിപിസിഎല്ലിന്റെ ഓഹരികള്‍ വില്‍ക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെ ആഗ്രഹം. പക്ഷെ വാങ്ങാന്‍ ഒരാള്‍ മാത്രമുള്ള ഒരു സാഹചര്യം അനുവദിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. ബിപിസിഎല്ലില്‍ 52.98 ശതമാനം ഓഹരികളാണ് സര്‍ക്കാരിന് ഉള്ളത്. വേദാന്ത ഗ്രൂപ്പ്, അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്, തിങ്ക് ഗ്യാസ് (Think Gas) തുടങ്ങിയ കമ്പനികള്‍ ബിപിസിഎല്ലിനായി രംഗത്തെത്തിയെങ്കിലും ഫണ്ടിംഗിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്മാറി.

കഴിഞ്ഞ മെയില്‍ തന്നെ ബിപിസിഎല്‍ വില്‍പ്പനയ്ക്കായുള്ള താല്‍പ്പര്യ പത്രം കേന്ദ്രം പിന്‍വലിച്ചിരുന്നു. നേരത്തെ എയര്‍ഇന്ത്യയ്ക്ക് മുമ്പ് കേന്ദ്രം വില്‍ക്കാന്‍ ലക്ഷ്യമിട്ട സ്ഥാപനമാണ് ബിപിസിഎല്‍. ഭാവിയില്‍ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ വീണ്ടും ബിപിസിഎല്‍ വില്‍പ്പന കേന്ദ്രം പരിഗണിച്ചേക്കും.

Tags:    

Similar News