ഇന്ത്യന്‍ പ്രൊഫഷണലുകളുടെ പ്രിയ ഇടമായി യു.കെയും കാനഡയും

Update: 2019-01-11 08:53 GMT

യു.എസ് ഇമിഗ്രേഷന്‍ നയങ്ങള്‍ കടുത്തതാക്കിയപ്പോള്‍ പുതിയ രാജ്യങ്ങള്‍ തേടുകയാണ് ഇന്ത്യന്‍ തൊഴിലന്വേഷകര്‍. ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക്, പ്രത്യേകിച്ച് ടെക്കികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട തൊഴിലിടമായി യു.കെയും കാനഡയും മാറുന്നു.

ഒപ്പം യു.എസിേേലക്കുള്ള തൊഴിലന്വേഷണങ്ങള്‍ കുത്തനെ കുറഞ്ഞിരിക്കുന്നു. ഇന്‍ഡീഡ് എന്ന ജോബ് പോര്‍ട്ടലാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 

കാനഡയ്ക്ക് വളരെ സ്വാഗതാര്‍ഹമായ ഇമിഗ്രേഷന്‍ നയങ്ങളാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി അവിടേക്കുള്ള ഇന്ത്യന്‍ പ്രൊഫഷണലുകളുടെ തൊഴിലന്വേഷണങ്ങളും ഇരട്ടിയായിരിക്കുകയാണ്. എന്നാല്‍ ഇക്കാലയളവില്‍ യു.എസിലേക്കുള്ള തൊഴിലന്വേഷണങ്ങള്‍ 60-50 ശതമാനം കുറയുകയാണ് ഉണ്ടായത്.

യു.കെയിലെയും ഇമിഗ്രേഷന്‍ നയങ്ങളില്‍ വന്ന അനുകൂലമായ മാറ്റങ്ങള്‍ ഇന്ത്യന്‍ തൊഴിലന്വേഷകരെ ആകര്‍ഷിക്കുന്നു. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളും വ്യാപകമായി ഇവിടേക്ക് ചേക്കേറുകയാണ്. 

കാനഡയില്‍ ബിസിനസ് അനലിസ്റ്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ ജോലികളിലേക്കാണ് കൂടുതല്‍ ഇന്ത്യക്കാരും അപേക്ഷിക്കുന്നത്. എന്നാല്‍ യു.കെയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അപേക്ഷിക്കുന്നത് റിസേര്‍ച്ച് ഫെല്ലോ എന്ന തസ്തികയിലേക്കാണ്. രണ്ടാം സ്ഥാനം എസ്എപി കണ്‍സള്‍ട്ടന്‍സിക്കാണ്.  

കാനഡയില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ തേടുന്ന ജോലികള്‍:

  1. ബിസിനസ് അനലിസ്റ്റ്
  2. മെക്കാനിക്കല്‍ എന്‍ജിനീയര്‍
  3. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍
  4. പ്രോജക്റ്റ് മാനേജര്‍
  5. വെബ് ഡെവലപ്പര്‍
  6. ഡാറ്റ സയന്റിസ്റ്റ്
  7. ജാവ ഡെവലപ്പര്‍
  8. സിവില്‍ എന്‍ജിനീയര്‍
  9. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍
  10. ഡാറ്റ അനലിസ്റ്റ്

യു.കെയില്‍ ഇന്ത്യന്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ തേടുന്ന ജോലികള്‍:

  1. റിസര്‍ച്ച് ഫെലോ
  2. എസ്എപി കണ്‍സള്‍ട്ടന്റ്
  3. ഐഒഎസ് ഡെവലപ്പര്‍
  4. ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍
  5. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് അനലിസ്റ്റ്
  6. റിസര്‍ച്ച് അസോസിയേറ്റ്
  7. ജാവ ഡെവലപ്പര്‍
  8. ഫിസിഷ്യന്‍
  9. ആര്‍ക്കിടെക്റ്റ്

Similar News