ക്രാഷ് കോഴ്‌സിന് പുതിയ ക്യാമ്പസുകളുമായി സൈലം; തൃശൂര്‍ ക്യാമ്പസ് തുറന്നു

തിരുവനന്തപുരത്തും കോയമ്പത്തൂരും പുതിയ ക്യാമ്പസുകള്‍ ഉടന്‍

Update:2024-03-25 17:03 IST

സൈലത്തിന്റെ തൃശൂരില്‍ ആരംഭിച്ച പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനം സൈലം സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അനന്തു, ഡയറക്ടര്‍ ലിജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിക്കുന്നു

കേരളത്തിലെ പ്രമുഖ എഡ്‌ടെക് പ്ലാറ്റ്‌ഫോമായ സൈലം പുതിയ ക്യാമ്പസ് തൃശൂരില്‍ തുറന്നു. ശക്തന്‍ ബസ് സ്റ്റാന്‍ഡിന് സമീപം തൃശൂര്‍ മെട്രോ ഹോസ്പിറ്റല്‍ ജംഗ്ഷനിലാണ് പുതിയ ക്യാമ്പസ്. സൈലം സ്ഥാപകനും സി.ഇ.ഒയുമായ ഡോ. അനന്തു, ഡയറക്ടര്‍ ലിജീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
നീറ്റ്, ജെ.ഇ.ഇ റിപ്പീറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈബ്രിഡ് കോച്ചിംഗ് കൊടുക്കുന്ന ക്യാമ്പസുകള്‍ തൃശൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി സൈലത്തിനുണ്ട്. തൃശൂരിലെ സൈലത്തിന്റെ മൂന്നാമത്തെ ഹൈബ്രിഡ് ക്യാമ്പസാണ് പുതുതായി ആരംഭിച്ചത്.
സെന്‍ട്രലൈസ്ഡ് എ.സി സൗകര്യത്തോട് കൂടിയ ക്യാമ്പസില്‍ റിപ്പീറ്റര്‍ കോഴ്‌സുകള്‍ കൂടാതെ പ്ലസ് 1, പ്ലസ് 2 കുട്ടികള്‍ക്കുള്ള എന്‍ട്രന്‍സ് ഓറിയന്റഡ് ട്യൂഷന്‍ പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ NEET, KEAM പരീക്ഷകള്‍ക്കുള്ള ക്രാഷ് കോഴ്‌സോട് കൂടിയാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. പാലക്കാട്ടും എറണാകുളത്തും തലശേരിയിലുമെല്ലാം പുതിയ ക്യാമ്പസുകളിലാണ് സൈലം ക്രാഷ് കോഴ്‌സ് നടത്തുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സൈലം ക്ലാസ് റൂം ക്രാഷ് കോഴ്‌സ് ആരംഭിച്ചു. തിരുവനന്തപുരത്തും കോയമ്പത്തൂരുമുള്ള പുതിയ സൈലം ക്യാമ്പസുകള്‍ അടുത്ത ദിവസങ്ങളില്‍ ഉദ്ഘാടനം ചെയ്യും. വിവരങ്ങള്‍ക്ക് : 6009100300
Tags:    

Similar News