എച്ച് -1 ബി വിസ അപേക്ഷാ ഫീസ് 10 ഡോളര്‍ കൂട്ടുന്നു

Update: 2019-11-08 09:44 GMT

അമേരിക്കയിലെ കമ്പനികളില്‍ വിദേശ തൊഴിലാളികളെ താല്‍ക്കാലികമായി നിയമിക്കാന്‍ അനുവദിക്കുന്ന എച്ച് -1 ബി വര്‍ക്ക് വിസ അപേക്ഷകള്‍ക്ക് ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതിനായി അപേക്ഷാ ഫീസ് 10 ഡോളറായി വര്‍ധിപ്പിക്കാനും തീരുമാനമായി. ഇത് ഡിസംബര്‍ 9 ന് പ്രാബല്യത്തില്‍ വരും.

കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമായ എച്ച് -1 ബി ക്യാപ് സെലക്ഷന്‍ പ്രക്രിയ നടപ്പിലാക്കാന്‍ ഇലക്ട്രോണിക് രജിസ്‌ട്രേഷന്‍ സംവിധാനം സഹായിക്കുമെന്ന് യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് (യുഎസ്സിഐഎസ്) ആക്ടിംഗ് ഡയറക്ടര്‍ കെന്‍ കുച്ചിനെല്ലി പറഞ്ഞു.

തട്ടിപ്പ് തടയുന്നതിനും സൂക്ഷ്മ പരിശോധനാ നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഇമിഗ്രേഷന്‍ സംവിധാനം നവീകരിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമാണിത്.

ഡെയ്‌ലി

ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ

ലഭിക്കാൻ join Dhanam

Telegram Channel – https://t.me/dhanamonline

Similar News