വമ്പന്‍ വിലക്കുറവില്‍ സ്വര്‍ണം; രാജ്യാന്തര വിലയും ഇടിവില്‍, മാറാതെ വെള്ളി
മൂന്ന് ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1,040 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും വന്‍ കുറവ്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,350 രൂപയും പവന് 320 താഴ്ന്ന് 50,800 രൂപയിലുമാണ് സ്വര്‍ണം വ്യാപാരം നടത്തുന്നത്. ജൂലൈ 26ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഗ്രാമിന് 1,040 രൂപയുടെ കുറവാണുണ്ടായത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങളും കല്ല് വച്ച ആഭരണങ്ങളും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിനും ഗ്രാമിന് 30 രൂപയുടെ കുറവുണ്ട്.
ഇന്നലെ മൂന്ന് രൂപയുടെ കുറവുണ്ടായ വെള്ളിവില ഇന്നും ഗ്രാമിന് 87 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു.
രാജ്യാന്തര വിലയ്‌ക്കൊപ്പം
അന്താരാഷ്ട്ര സ്വര്‍ണവിലയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വില താഴുന്നത്. കഴിഞ്ഞ അഞ്ച് ദിവസമായി രാജ്യാന്തര സ്വര്‍ണ വില ഇടിവിലാണ്. ഇന്ന് 0.19 ശതമാനം താഴ്ന്ന് ഔണ്‍സിന് 2,384 ഡോളറിലാണ് വ്യാപാരം. ഓഗസ്റ്റ് അഞ്ചിന് 1.46 ശതമാനവും ഇന്നലെ 0.76 ശതമാനവും ഇടിഞ്ഞിരുന്നു.
അന്താരാഷ്ട വിപണികള്‍ വലിയ നേട്ടത്തിലായതോടെ കഴിഞ്ഞയാഴ്ച സ്വര്‍ണം, വെള്ളി വിലകളില്‍ വലിയ ചാഞ്ചാട്ടമുണ്ടായിരുന്നു. യു.എസിലെ തൊഴില്‍ കണക്കുകള്‍ നിരാശപ്പെടുത്തിയതും ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകള്‍ ഉയര്‍ത്തുമെന്ന പ്രതീക്ഷയും സ്വര്‍ണവിലയെ എക്കാലത്തെയും റെക്കോഡിലെത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ നേട്ടം നിലനിറുത്താന്‍ സ്വര്‍ണത്തിനായില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ മോശം യു.എസ് ജോബ് റിപ്പോര്‍ട്ടുകളും ഫാക്ടറി ഓര്‍ഡറുകളും യു.എസ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നുവെന്ന ഭീതി സൃഷ്ടിച്ചതാണ് വിപണികളെ താഴ്ചയിലാക്കിയത്.
അടിസ്ഥാന പലിശ നിരക്കുകള്‍ സെപ്റ്റംബറിലേ കുറയ്ക്കൂ എന്ന നിഗമനങ്ങളാണ് ഇപ്പോള്‍ സ്വര്‍ണത്തെ ചാഞ്ചാട്ടത്തിലാക്കാന്‍ കാരണം. പലിശ നിരക്കുകള്‍ കുറഞ്ഞാല്‍ കടപ്പത്രങ്ങളും മറ്റും ആകര്‍ഷകമല്ലാതാകുകയും സ്വര്‍ണത്തിലേക്ക് നിക്ഷേപകര്‍ തിരിയാന്‍ ഇടയാക്കുകയും ചെയ്യും.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നല്‍കേണ്ടത്
ഇന്ന് ഒരു പവന്‍ സ്വര്‍ണവില 50,800 രൂപയാണ്. ഇതിനോടൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി, ഹോള്‍മാര്‍ക്കിംഗ് ചാര്‍ജ് (45 രൂപ+ 18 ശതമാനം ജി.എസ്.ടി), കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ഉള്‍പ്പെടെ 54,993 രൂപ നല്‍കിയാലേ ഒരു പവന്‍ ആഭരണം വാങ്ങാനാകൂ. സ്വര്‍ണാഭരണ പ്രേമികള്‍ക്കും വിവാഹം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായും സ്വര്‍ണം വാങ്ങേണ്ടവര്‍ക്കും ആശ്വാസമാണ് ഇപ്പോഴത്തെ വിലക്കുറവ്.