പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതി ഒഴിവാക്കണമെന്ന് കര്‍ഷകരും വ്യാപാരികളും

രാജ്യത്തേക്കുള്ള വലിയ കയറ്റുമതി കഴിഞ്ഞ 8 വര്‍ഷമായി വിലയെ ബാധിച്ചെന്ന് ഉപാസി.

Update:2021-12-01 20:13 IST

പ്രകൃതിദത്ത റബ്ബര്‍ ഇറക്കുമതി ചെയ്യണമെന്ന ടയര്‍ വ്യവസായികളുടെ ആവശ്യത്തെ എതിര്‍ത്ത് കര്‍ഷകരും വ്യാപാരികളും. ഈ സാമ്പത്തിക വര്‍ഷം ഉണ്ടായ 4.4 ലക്ഷം ടണ്‍ കമ്മി നികത്താന്‍ പ്രകൃതിദത്ത റബ്ബറിന്റെ തീരുവ രഹിത ഇറക്കുമതി അനുവദിക്കണമെന്ന ടയര്‍ വ്യവസായ മേഖലയുടെ ആവശ്യം കര്‍ഷകരും വ്യാപാരികളും എതിര്‍ത്തതോടെ വിവാദമായി മാറിയിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഉപയോഗിച്ച 5,22,260 ടണ്‍ ഷീറ്റ് റബ്ബറില്‍ 48,800 ടണ്‍ മാത്രമാണ് ടയര്‍ നിര്‍മാതാക്കള്‍ ഇറക്കുമതി ചെയ്തതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

റബ്ബര്‍ ബോര്‍ഡ് കണക്കുകള്‍ പ്രകാരം, കര്‍ഷകരില്‍ 61,000 ടണ്‍ ട്രേഡ് ചെയ്യാവുന്ന ഷീറ്റ് റബ്ബര്‍, വ്യാപാരികള്‍ക്കും പ്രോസസര്‍മാര്‍ക്കും 93,000 ടണ്‍ ഷീറ്റ്, ബ്ലോക്ക് റബ്ബര്‍ എന്നിവയും കൈമാറ്റം ചെയ്തിരുന്നു. അതിനാല്‍, ഷീറ്റ് റബ്ബര്‍ ഇറക്കുമതി ചെയ്യേണ്ട ആവശ്യമില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

ആവശ്യത്തിനേക്കാള്‍ ഏറെ ഇറക്കുമതി എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ പോകുന്നത്. കഴിഞ്ഞ വര്‍ഷം 3,54,070 ടണ്‍ ബ്ലോക്ക് റബ്ബര്‍ ഇറക്കുമതി ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Tags:    

Similar News