കാമ്പസ് ഇന്റര്‍വ്യു വഴി ഈ സാമ്പത്തിക വര്‍ഷം 15,000 പേരെ ജോലിക്കെടുക്കാന്‍ എച്ച്സിഎല്‍ ടെക്നോളജീസ് തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം 9000 പേരെയാണ് കമ്പനി കാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുത്തത്. ജൂണ്‍ പാദത്തില്‍ 1000 പേര്‍ക്ക് കാമ്പസ് റിക്രൂട്ട്മെന്റ് വഴി നിയമനം നല്‍കി.
നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കോളജുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാവും റിക്രൂട്ട്മെന്റ് നടക്കുകയെന്ന് എച്ച്സിഎല്‍ എച്ച്ആര്‍ ഹെഡ് അപ്പാരാവു വിവി പറഞ്ഞു.രണ്ട് മാനദണ്ഡങ്ങളിലാണ് പുതുതായി ആവശ്യമായി വരുന്ന ജോലിക്കാരുടെ എണ്ണം നിശ്ചയിക്കുന്നത്. ബിസിനസ് വളര്‍ച്ചയും നിലവിലുള്ളവരില്‍ നിന്നുള്ള പിരിഞ്ഞുപോക്കും കണക്കിലെടുക്കും. ഈ വര്‍ഷം പിരിഞ്ഞുപോകുന്ന ആളുകളുടെ എണ്ണം കുറവാണെന്ന് അപ്പാരാവു പറഞ്ഞു.
ജീവനക്കാര്‍ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്തതെങ്കില്‍ കൂടി ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ചയുണ്ടായതായും അപ്പാരാവു പറഞ്ഞു. 96 ശതമാനം ജീവനക്കാരും വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജോലിക്കായി എത്തിയത്.
ടിസിഎസിന്റെ ഇന്ത്യയിലുള്ള ഓഫീസിലേക്കും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 40,000 പേരെയാണ് കമ്പനി പുതുതായി എടുത്തത്. 12,000 പേരെ ഈ വര്‍ഷം ജോലിക്കായി എടുക്കുമെന്നാണ് വിപ്രോ ജനുവരിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ പ്രോജക്ടുകളുടെ അടിസ്ഥാനത്തിലാകും കമ്പനികള്‍ നിയമനങ്ങള്‍ നടത്തുക
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline