അണിനിരക്കുന്നത് ദേശീയ ബ്രാന്‍ഡുകള്‍; ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ മേള ശനിയാഴ്ച മുതല്‍

സെപ്റ്റംബര്‍ 25 വരെയാണ് പ്രദര്‍ശനം;

Update:2023-09-20 12:41 IST

ബിസിനസുകാര്‍ക്കും ഉപഭോക്താക്കള്‍ക്കും അവസരങ്ങളുടെ വാതില്‍ തുറന്ന് അഞ്ചാമത് ഹിന്ദുസ്ഥാന്‍ ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ മേള. കോയമ്പത്തൂരിലെ കൊഡീസിയ ട്രേഡ് ഫെയര്‍ കോംപ്ലക്സില്‍ സെപ്റ്റംബര്‍ 23 മുതല്‍ 25 വരെയാണ് പ്രദര്‍ശനം.

ദേശീയ, രാജ്യാന്തര തലത്തിലുള്ള ഫര്‍ണിച്ചര്‍ ഡിസൈനുകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഈ മേഖലയിലെ പുതിയ ട്രെന്‍ഡ് അറിയാനും പ്രദര്‍ശനം ഉപകരിക്കും. ഫര്‍ണിച്ചര്‍ വിതരണക്കാരുമായി നെറ്റ് വര്‍ക്കിംഗിനുള്ള അവസരവും പ്രദര്‍ശനത്തിലൂടെ സാധിക്കും.

2016ല്‍ 5,000 ചതുരശ്രയടിയില്‍ തുടങ്ങിയ ഹിഫിന്റെ ഫിനിഷ്ഡ് ഫര്‍ണിച്ചര്‍ എക്സിബിഷന്‍ ഇപ്പോള്‍ 15,000 ചതുരശ്രയടിയിലാണ് ഒരുങ്ങുന്നത്. 250 ലേറെ എക്സിബിറ്റേഴ്സും 20,000 ലേറെ സന്ദര്‍ശകരും മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ഞൂറോളം പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചിംഗും ഇതോടനുബന്ധിച്ച് നടക്കും.

കഴിഞ്ഞ എഡിഷനുകളില്‍ ശ്രദ്ധ നേടിയ പല ബ്രാന്‍ഡുകള്‍ക്കും പിന്നീട് ഫര്‍ണിച്ചര്‍ കയറ്റുമതിയിലൂടെ അവരുടെ ബിസിനസ് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഹിഫ് ഭാരവാഹികള്‍ പറയുന്നു.

കിച്ചന്‍ കാബിനുകളുടെയും മറ്റു തടി ഉല്‍പ്പന്നങ്ങളുടെയും നിര്‍മാതാക്കള്‍, ഫര്‍ണിച്ചര്‍ കയറ്റുമതി, ഇറക്കുമതി വ്യവസായികള്‍, വ്യാപാരികള്‍, ഹാര്‍ഡ്വെയര്‍ നിര്‍മാതാക്കള്‍, വിതരണക്കാര്‍, പ്ലൈവുഡ് അടക്കമുള്ള മരം അടി സ്ഥാനമാക്കിയുള്ള പാനലുകളുടെ നിര്‍മാതാക്കാള്‍, വിതരണക്കാര്‍, മരപ്പണി, മെഷിനറി നിര്‍മാതാക്കള്‍, ഡീലര്‍മാര്‍, ഫര്‍ണിച്ചര്‍ നിര്‍മാണത്തിനാവശ്യമായ പശ, രാസവസ്തുക്കള്‍, വുഡ് കോട്ടിംഗുകള്‍ എന്നിവയുടെ നിര്‍മാണ വിതരണക്കാര്‍ തുടങ്ങിയവര്‍ക്ക് അനുയോജ്യമായ പ്രദര്‍ശനമാണിത്.

ബിസിനസ് അവസരങ്ങളെ കുറിച്ച് അറിയാനും ബ്രാന്‍ഡ് ശ്രദ്ധിക്കപ്പെടാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ഏറ്റവും പുതിയ വ്യവസായ വികസനങ്ങളെ കുറിച്ച് അപ്ഡേറ്റ് ആകാനും ഡാറ്റാബേസ് വികസിപ്പിക്കാനും രാജ്യാന്തര ശ്രദ്ധ നേടുന്നതിനുമുള്ള അവസരമാണ് ഈ പ്രദര്‍ശനം ഫര്‍ണിച്ചര്‍ മേഖലയിലെ സംരംഭകര്‍ക്ക് നല്‍കുന്നത്.

വിവരങ്ങള്‍ക്ക്: 73567 73333, 90375 40782. www.hiff.in

Tags:    

Similar News