രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ; 14 രാജ്യങ്ങള്‍ക്ക് ഇപ്പോഴും വിലക്ക്
വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ചില രാജ്യങ്ങള്‍ ഇവയാണ്.
ഒരു ഇടവേളയ്ക്ക് ശേഷം രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇയര്‍ എന്‍ഡ് ഹോളിഡേ ബിസിനസ് ആസൂത്രണം ചെയ്യുന്ന വിമാനക്കമ്പനിക്കാര്‍ക്ക് യന്തോഷവാര്‍ത്തയാണിത്. എന്നാല്‍ യുകെ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാ വിലക്ക് തുടരും.
2021 ഡിസംബര്‍ 14 മുതല്‍ ആണ് രാജ്യാന്തര വ്യോമയാന സര്‍വീസ് രാജ്യം പുനരാരംഭിക്കുക. വിലക്ക് തുടരുക യുകെ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന 14 രാജ്യങ്ങള്‍ക്കായിരിക്കും. ഇവ ഒഴികെ മറ്റ് രാജ്യങ്ങളിലേക്കും അവിടെ നിന്നും സര്‍ക്കാര്‍ പതിവ് അന്താരാഷ്ട്ര വിമാനങ്ങള്‍ അനുവദിച്ചു.
യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, നെതര്‍ലന്‍ഡ്സ്, ഫിന്‍ലാന്‍ഡ്, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെ വിലക്കിയിട്ടുണ്ട്. ബംഗ്ലാദേശ്, ബോട്‌സ്വാന, സിംബാബ്വെ എന്നിവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങള്‍.
'പുതിയ കൊവിഡ് സ്‌ട്രെയിനിന്റെയും ഈ രാജ്യങ്ങളിലെ വര്‍ധിച്ചുവരുന്ന അണുബാധാ നിരക്കിന്റെയും ഭീഷണിയുടെ തോത് കണക്കിലെടുത്താണ് ആരോഗ്യ മന്ത്രാലയം ഈ രാജ്യങ്ങളെ ഒഴിവാക്കുന്നത്''വ്യോമയാന മന്ത്രാലയം പറഞ്ഞു.
രാജ്യത്തെ 940 ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 429 ദശലക്ഷവും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തവരാണ്. ഒക്ടോബര്‍ മുതല്‍ ചാര്‍ട്ടര്‍ ഫ്‌ളൈറ്റുകളില്‍ രാജ്യത്തേക്ക് പറക്കുന്ന ആളുകള്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നതുമാണ്. നവംബറില്‍ ബബിള്‍ ക്രമീകരണത്തിന് കീഴില്‍ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് ഇത് വിപുലീകരിച്ചിരുന്നു. ഇതാണ് ചില രാജ്യങ്ങള്‍ക്കായി റെഗുലര്‍ സര്‍വീസ് പട്ടികയിലേക്ക് മാറ്റുന്നത്.