ഇലക്ട്രിക്കൽ ഉപകരണ വിപണിയിൽ ഇന്ത്യ മുന്നോട്ട്
കയറ്റുമതിയിൽ ചൈനയെ മറികടക്കുമെന്ന് പ്രതീക്ഷ.;
ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ആഭ്യന്തര വിപണിയിലും കയറ്റ് മതിയിലും ഇന്ത്യയുടെ വളർച്ച മുന്നോട്ടാണെന്ന് വിലയിരുത്തൽ.
ആഭ്യന്തര വൈദ്യുത ഉപകരണ വിപണി 12% വാർഷിക വളർച്ചയിൽ 2025 ഓടെ 72 ബില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലവിൽ, ഇന്ത്യയുടെ ഇലക്ട്രിക്കൽ ഉപകരണ വിപണിയുടെ മൊത്തം മൂല്യം 48-50 ബില്ല്യനാണ്.ഇപ്പോൾ 11മുതൽ 12ശതമാനം വളർച്ചയാണ് ഓരോ വർഷവും ഈ രംഗത്ത് കാണിക്കുന്നത്.
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി മൂല്ല്യവും 8.62 ബില്യൺ ഡോളറിൽ നിന്ന് 13 ബില്യൺ ഡോളറായി ഉടനെ ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.കയറ്റുമതിയിൽ ചൈനയ്ക്ക് ബദലായി ഇന്ത്യ മാറുമെന്ന് ഇന്ത്യൻ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ( ഐഇഎംഎ) വിലയിരുത്തുന്നു.
ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ലക്ഷ്യങ്ങളും പാരീസ് ഉടമ്പടി പ്രകാരം കാർബൺ കുറയ്ക്കൽ ലക്ഷ്യങ്ങളും കൈവരിക്കുന്നതിൽ പ്രാദേശിക ഇലക്ട്രിക്കൽ ഉപകരണ വ്യവസായം നിർണായക പങ്കാണ് വഹിക്കുന്നത്.