സ്വര്‍ണ പുനരുപയോഗത്തിള്‍ നാലാമത്, ഇന്ത്യ റീസൈക്കില്‍ ചെയ്തത് 75 ടണ്‍ ആഭരണങ്ങള്‍

168 ടണ്‍ സ്വര്‍ണം റീസൈക്കിള്‍ ചെയ്ത ചൈനയാണ് ഒന്നാമത്;

Update:2022-06-21 15:58 IST

ലോകത്ത് സ്വര്‍ണം റീസൈക്കിള്‍ (global gold recycling) ചെയ്ത് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (WGC) ആണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2021ല്‍ ഇന്ത്യ 75 ടണ്‍ സ്വര്‍ണമാണ് റീസൈക്കിള്‍ ചെയ്തത്.

168 ടണ്‍ സ്വര്‍ണം റീസൈക്കിള്‍ ചെയ്ത ചൈനയാണ് ഒന്നാമത്. ഇറ്റലി (80 ടണ്‍), യുഎസ് (78 ടണ്‍) എന്നീ രാജ്യങ്ങളാണ് സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്നതില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. പുതുതലമുറ ഉപഭോക്താക്കള്‍ ഇടയ്ക്കിടെ ആഭരണങ്ങള്‍ മാറ്റി വാങ്ങുന്നവരാണ്. അതിനാല്‍ സ്വര്‍ണാഭരങ്ങള്‍ കൈവശം വെയ്ക്കുന്ന കാലയളവ് കുറഞ്ഞുവരുകയാണ്. ഇത് വരും വര്‍ഷങ്ങളില്‍ റീസൈക്ലിംഗ് കൂടാന്‍ കാരണമാവും എന്നാണ് വിലയിരുത്തല്‍.

സ്വര്‍ണം റീസൈക്കിള്‍ ചെയ്യുന്നതില്‍ നാലാമത് ആണെങ്കിലും ഇന്ത്യയുടെ കൈവശമുള്ളതിന്റെ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ഇതെന്നാണ് ഡബ്യൂജിസി റിപ്പോര്‍ട്ട് പറയുന്നത്. ആഗോളതലത്തില്‍ റീസൈക്കിള്‍ ചെയ്യപ്പെടുുന്നതിന്റെ 8 ശതമാനം മാത്രമാണിത്. സ്വര്‍ണ വില, ഭാവിയില്‍ വില വര്‍ധിക്കാനുള്ള സാധ്യത, സാമ്പത്തിക പശ്ചാച്ചത്തലം എന്നിവയാണ് സ്വര്‍ണ റീസൈക്ലിംഗിനെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍.

അതേ സമയം 2013ലെ 300 ടണ്ണില്‍ നിന്ന് 2021 ല്‍ ഇന്ത്യയുടെ സ്വര്‍ണ ശുദ്ധീകരണ ശേഷി 1,500 ടണ്‍ ആയി വര്‍ധിച്ചു. ശുദ്ധീകരിക്കാത്ത സ്വര്‍ണത്തിന്റെ ഇറക്കുമതി ഇക്കാലയളവില്‍ 7 ശതമാനത്തില്‍ നിന്ന് 22 ശതമാനം ആയി ആണ് ഉയര്‍ന്നത്.

Tags:    

Similar News