അമേരിക്കയില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഇന്‍ഫോസിസിന്

Update: 2020-07-20 14:24 GMT

അമേരിക്കയിലെ ഭീമന്‍ നിക്ഷേപ സ്ഥാപനമായ വാന്‍ഗാര്‍ഡില്‍ നിന്നുള്ള 1.5 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഇടപാട് സ്വന്തമാക്കി ഇന്‍ഫോസിസ്. ഇന്‍ഫോസിസിന്റെ  ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടപാടാണിത്. കരാര്‍ പത്ത് വര്‍ഷം വരെ പുതുക്കിയേക്കാമെന്നും അങ്ങനെയെങ്കില്‍ ഇടപാട് മൂല്യം 2 ബില്യണ്‍ ഡോളര്‍ വരെയാകാനിടയുണ്ടെന്നുമാണ് സൂചന.

ഇന്ത്യന്‍ കമ്പനികളുള്‍പ്പെടെയുള്ളവയുമായുള്ള കടുത്ത മത്സരത്തിന് ശേഷമാണ് ഇന്‍ഫോസിസ് കരാര്‍ സ്വന്തമാക്കിയത്.പല പ്രമുഖരേയും മറികടന്നാണ് ഇന്‍ഫോസിസ് ഈ നേട്ടം സ്വന്തമാക്കിയത്. അവസാന റൗണ്ടില്‍ വിപ്രോയുമായായിരുന്നു കടുത്ത മത്സരം.ഇന്ത്യന്‍ കമ്പനിയായ ടിസിഎസും ഐറിഷ് കമ്പനിയായ ആക്‌സെന്‍ച്വറും രംഗത്ത് വന്നിരുന്നു. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസിന് 1.7 ബില്യണ്‍ ഡോളറിന്റെ ഇടപാടുകള്‍ കിട്ടിയിട്ടുണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.പുതിയ കരാര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല,

ഇന്‍ഫോസിസിന്‍െ 3 ശതമാനം ഓഹരികളും വാന്‍ഗാര്‍ഡിന്റെ നിയന്ത്രണത്തിലുണ്ട്. വാന്‍ഗാര്‍ഡിനു വേണ്ടിയുള്ള ജോലികള്‍ക്കായി ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ 3000 പേര്‍ക്ക് പുതുതായി ഇന്‍ഫോസിസ് സൗകര്യമേര്‍പ്പെടുത്തിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ 300-400 പേരെ നിയോഗിക്കാനും പിന്നീട് എണ്ണം കൂട്ടിവരാനുമാണ് കമ്പനിയുടെ പദ്ധതി.വന്‍ തോതിലുള്ള പെന്‍ഷന്‍ പദ്ധതികള്‍ കൈകാര്യം ചെയ്തുവരുന്നുണ്ട് വാന്‍ഗാര്‍ഡ്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News