എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫര്‍ പുറത്തിറക്കി
ഫെബ്രുവരി 8ന് ആരംഭിച്ച ഓഫര്‍ 12 വരെ തുടരും
എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് അസറ്റ് മാനേജ്മെന്റ് ലിമിറ്റഡ് പുതിയ ഫണ്ട് ഓഫര്‍ (എന്‍.എഫ്.ഒ) പുറത്തിറക്കി. 'എല്‍.ഐ.സി എം.എഫ് നിഫ്റ്റി മിഡ് ക്യാപ് 100 ഇ.ടി.എഫ്' എന്നാണ് പുതിയ ഫണ്ടിന്റെ പേര്. ഫെബ്രുവരി 8ന് ആരംഭിച്ച ഓഫര്‍ 12 വരെ തുടരും. അതിന് ശേഷം ഫെബ്രുവരി 19 മുതല്‍ വീണ്ടും തുടര്‍ച്ചയായി വില്‍പനയ്ക്ക് ലഭ്യമാകും. പുതിയ ഫണ്ടിന്റെ മാനേജര്‍ എല്‍.ഐ.സി മ്യൂച്വല്‍ ഫണ്ട് ഇക്വിറ്റി ഫണ്ടിന്റെ സുമിത് ഭട്നാഗറാണ്.
ഫണ്ടിന്റെ ലക്ഷ്യം നിഫ്റ്റി മിഡ് ക്യാപ് 100 ടോട്ടല്‍ റിട്ടേണ്‍ ഇന്‍ഡെക്സിലുള്ള ഓഹരികളുടെയും കടപ്പത്രങ്ങളുടെയും പ്രകടനത്തിനനുസരിച്ചുള്ള വരുമാനം ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ ഇത് വിപണിയിലെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായിരിക്കും. പുതിയ ഫണ്ടിന്റെ കുറഞ്ഞ നിക്ഷേപം 5,000 രൂപ. അതിനു ശേഷം ഒരു രൂപയുടെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
അടുത്ത സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച ലോകത്തില്‍ ഏറ്റവും ഉയര്‍ന്നതാകുമെന്നും ഗവണ്‍മെന്റിന്റെ വിപണിയില്‍ നിന്നുള്ള കടമെടുപ്പ് താഴ്ന്നു നില്‍ക്കുന്നത് ഓഹരി വിപണിക്ക് കരുത്തേകുമെന്നും ഈ സാഹചര്യത്തില്‍ പുതിയ ഫണ്ടിലേക്ക് കൂടുതല്‍ നിക്ഷേപകര്‍ എത്തുമെന്നും മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ രവികുമാര്‍ ഝാ പറഞ്ഞു.
(Equity investing is subject to market risk. Always do your own research or consult a financial expert before investing. Past performance is not indicative of future returns.)