ഏപ്രില്‍ ഒന്നുമുതല്‍ നിസാന്‍ ഇന്ത്യയും വില വര്‍ധിപ്പിക്കും
ഏപ്രില്‍ മുതല്‍ വാഹന വില ഉയര്‍ത്തുമെന്ന് മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുകിയും വ്യക്തമാക്കിയിരുന്നു
ഏപ്രില്‍ ഒന്നുമുതല്‍ നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള മോഡലുകളുടെ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുമെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍.
'വാഹന നിര്‍മാണ ഘടകങ്ങളുടെ വിലയില്‍ തുടര്‍ച്ചയായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ വര്‍ധനവ് പരിഹരിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ ഇപ്പോള്‍ നിസാന്‍, ഡാറ്റ്‌സണ്‍ മോഡലുകളില്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഓരോ വേരിയന്റുകള്‍ക്കും വില വര്‍ധന വ്യത്യസ്തമായിരിക്കും' നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഉയര്‍ന്ന ഇന്‍പുട്ട് ചെലവുകളുടെ ആഘാതം നികത്തുന്നതിനായി ഏപ്രില്‍ മുതല്‍ വാഹന വില ഉയര്‍ത്തുമെന്ന് മാര്‍ക്കറ്റ് ലീഡര്‍ മാരുതി സുസുകിയും വ്യക്തമാക്കിയിരുന്നു.