പതഞ്ജലി വസ്ത്രവ്യാപാര മേഖലയിലേക്ക്, 100 സ്റ്റോറുകള്‍ തുറക്കും

Update:2019-02-18 17:21 IST

പതഞ്ജലി ഫാഷന്‍ മേഖലയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് അങ്ങോളമിങ്ങോളമായി അടുത്ത 12-18 മാസങ്ങള്‍ കൊണ്ട് 100 വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ആദ്യ ഔട്ട്‌ലെറ്റ് ഡല്‍ഹിയില്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. 100 ശതമാനം സ്വദേശിയായ ബ്രാന്‍ഡ് എന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷമാണ് ഫാഷന്‍ രംഗത്തേക്ക് പ്രവേശിക്കുന്ന കാര്യം പതഞ്ജലി പ്രഖ്യാപിച്ചത്. 

മൂന്ന് ബ്രാന്‍ഡുകളാണ് ആദ്യഘട്ടത്തില്‍ അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ക്കുള്ള സന്‍സ്‌കാര്‍ എന്ന ബ്രാന്‍ഡും സ്ത്രീകള്‍ക്കുള്ള ആസ്ത എന്ന ബ്രാന്‍ഡും സ്‌പോര്‍ട്‌സ് വസ്ത്രങ്ങളുടെ ലിവ്ഫിറ്റ് എന്ന ബ്രാന്‍ഡുമാണ് അവ. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഉപയോഗിക്കാവുന്ന യുണിസെക്‌സ് വസ്ത്രങ്ങളാണ് സ്‌പോര്‍ട്‌സ് വെയര്‍ നിരയിലുള്ളത്.

പുരുഷന്മാരുടെ വസ്ത്രങ്ങളുടെ വില ആരംഭിക്കുന്നത് 699 രൂപയിലും ലേഡീസ് വെയറിന്റെ വില ആരംഭിക്കുന്നത് 999 രൂപയിലുമാണ്. സ്റ്റോറുകളിലൂടെ മാത്രമല്ല ഓണ്‍ലൈനിലും ഇല ലഭ്യമാക്കും. പേടിഎം, ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നീ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലായിരിക്കും ഇവ വില്‍പ്പനയ്ക്കുണ്ടാവുക.

ധനം ഓൺലൈനിന്റെ സൗജന്യ വാട്സ്ആപ് ന്യൂസ് സേവനം സബ്‌സ്‌ക്രൈബ് ചെയ്യാൻ Click Here.

Similar News