മെട്രോ നഗരങ്ങളിലെ അഫോര്‍ഡബിള്‍ ഹൗസിംഗ് (താങ്ങാനാവുന്ന ഭവന) വിഭാഗത്തില്‍ പരമാവധി വില 45 ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയായി പുനര്‍നിശ്ചയിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യത്തോട് റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ അനുകൂലം. ധനമന്ത്രാലയത്തിന് നരേഡ്‌കോ ഇതിനനുസൃതമായി ശുപാര്‍ശകള്‍ സമര്‍പ്പിച്ചു.
നേരത്തെ മന്ത്രാലയത്തിനു ക്രെഡായ് നല്‍കിയ ശുപാര്‍ശകളിലും വില പുനര്‍ നിര്‍ണ്ണയാവശ്യം ഉള്‍പ്പെടുത്തിയിരുന്നു. മെട്രോകളില്‍ സ്ഥലവില കുതിച്ചുയര്‍ന്നതിനാല്‍ കൂടുതല്‍ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് വഹിക്കാവുന്ന പരിധിയിലേക്ക് കൊണ്ടുവരാന്‍ ഇതാവശ്യമാണെന്ന് ഇ.കെ.ടി.എ വേള്‍ഡ് ചെയര്‍മാനും നരേഡ്‌കോ വൈസ് പ്രസിഡന്റുമായ അശോക് മൊഹ്നാനി പറഞ്ഞു. താങ്ങാനാവുന്ന വിലയ്ക്കുള്ള പാര്‍പ്പിട സൗകര്യമൊരുക്കാന്‍ ഡവലപ്പര്‍മാര്‍ക്ക് പ്രചോദനം നല്‍കുമിത്.
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ സുതാര്യതയും ധാര്‍മ്മികതയും വളര്‍ത്തുന്നതിനും അസംഘടിത ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ മത്സരാധിഷ്ഠിതമാക്കി മാറ്റുന്നതിനുമായി രൂപീകരിക്കപ്പെട്ടതാണ് നരേഡ്‌കോ. നേരത്തെ മന്ത്രാലയത്തിനു ക്രെഡായ് നല്‍കിയ ശുപാര്‍ശകളിലും വില പുനര്‍ നിര്‍ണ്ണയാവശ്യം ഉള്‍പ്പെടുത്തിയിരുന്നു.