ഇന്ത്യയിലെ അതിസമ്പന്നർ തിങ്ങിപ്പാർക്കുന്ന നഗരമേത്?

Update:2018-10-10 16:49 IST

ഇന്ത്യയിലെ മെട്രോ നഗരങ്ങളാണ് ഇവിടത്തെ അതിസമ്പന്നരുടെ ഏറ്റവും പ്രിയപ്പെട്ട വാസസ്ഥലങ്ങൾ. തികച്ചും സ്വാഭാവികം. എന്നാൽ രാജ്യത്തെ ഏത് നഗരത്തിലാണ് ഏറ്റവുമധികം സമ്പന്നർ പാർക്കുന്നത്?

സംശയമില്ല, ഇന്ത്യയുടെ വാണിജ്യ തലസ്ഥാനം എന്നു വിശേഷിപ്പിക്കുന്ന മുംബൈ തന്നെ. റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി മുതൽ ബോളിവുഡ് താരങ്ങൾ വരെ മുംബൈയിൽ സ്ഥിരതാമസക്കാരാണ്.

ബാർക്ലെയ്‌സ്-ഹുറൂൺ റിപ്പോർട്ട് പ്രകാരം 233 അതിസമ്പന്നരാണ് ഇവിടത്തെ സ്ഥിരതാമസക്കാർ. 1000 കോടി രൂപയോ അതിൽ കൂടുതലോ നെറ്റ് വർത്ത് ഉള്ളവരാണ് ഈ റിപ്പോർട്ടിൽ ഉള്ളത്. 163 പേരുമായി ന്യൂഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്തുള്ള ബെംഗളൂരുവിൽ 69 പേരും.

എറണാകുളം പതിമൂന്നാം സ്ഥാനത്താണ്. ആറ് പേരാണ് ഇവിടെ അതിസമ്പന്നരുടെ പട്ടികയിൽ ഉള്ളത്; ജോർജ് അലക്‌സാണ്ടർ മൂത്തൂറ്റും കുടുംബവും ജോർജ് അലക്‌സാണ്ടർ മൂത്തൂറ്റും കുടുംബവും ആണ് ഇവരിൽ മുന്നിൽ. പട്ടികയിലുള്ള ഡൽഹിയിലെ 163 അതിസമ്പന്നരുടെയും കൂടി ആസ്തി 6,78,400 കോടി രൂപയോളം വരും.

ബാർക്ലെയ്‌സ്-ഹുറൂൺ റിപ്പോർട്ടനുസരിച്ച് 2018 ൽ 1000 കോടി രൂപയോ അതിൽ കൂടുതലോ നെറ്റ് വർത്ത് ഉള്ള ഇന്ത്യക്കാരുടെ എണ്ണം 831 ആണ്. കഴിഞ്ഞ വർഷത്തേക്കാൾ 214 പേർ കൂടുതലാണ് ഈ വർഷത്തെ പട്ടികയിൽ.

Similar News