റിയാദ് എയർ രണ്ടു വർഷത്തിനുള്ളിൽ, 72 വിമാനങ്ങൾ വാങ്ങും

സൗദിയില്‍ 2 ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍

Update: 2023-06-20 05:10 GMT

Image : Riyadhair.com

സൗദി അറേബ്യയുടെ രണ്ടാമത്തെ ദേശീയ വിമാനകമ്പനിയായ 'റിയാദ് എയര്‍' 2025 ല്‍ പറക്കല്‍ ആരംഭിക്കും. ഇതിനായി 72 വലിയ ബോയിങ് 787 -9 ഡ്രീം ലൈനെറുകളാണ് കമ്പനി വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. അതില്‍ 39 എണ്ണത്തിന്റെ ഓര്‍ഡറുകള്‍ സ്ഥിരീകരിച്ചു. ബോയിങ്ങിന്റെ ചരിത്രത്തില്‍ അഞ്ചാമത്തെ വലിയ വാണിജ്യ ഇടപാടാണിത്.

പുതിയ വിമാനകമ്പനി സ്ഥാപിക്കുന്നതോടെ നേരിട്ടും പരോക്ഷമായും സൗദിയില്‍ രണ്ടു ലക്ഷം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. 2030 ഓടെ 100 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്താനും 10 കോടി സന്ദര്‍ശകരെ നേടാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
റിയാദ് എയറിന്റെ ആദ്യ ഔദ്യോഗിക പ്രദര്‍ശന പറക്കല്‍ ജൂണ്‍ 12 ന് റിയാദ് നഗരത്തില്‍ നടത്തിയിരുന്നു. ഫ്രാന്‍സില്‍ നടക്കുന്ന 54-ാമത് പാരിസ് എയര്‍ ഷോയില്‍ റിയാദ് എയര്‍ വിമാനങ്ങള്‍ പ്രദര്‍ശിപ്പിച്ചു.

ഇന്ത്യക്ക് ഗുണം

ഇന്റർനാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്റെ (ഐ എ ടി എ) 2019 ലെ കണക്കുകള്‍ പ്രകാരം സൗദി സന്ദര്‍ശിക്കുന്ന വിദേശ ടൂറിസ്റ്റുകളില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനമാണ്. സൗദിയിലേക്ക് നേരിട്ട് സര്‍വീസുള്ള രാജ്യങ്ങളില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനവും.

കേരളത്തില്‍ നിന്ന് ധാരാളം വിനോദ സഞ്ചാരികളും ജീവനക്കാരും കുടുംബങ്ങളും സൗദിയിലേക്ക് യാത്ര ചെയ്യുന്നുണ്ട്. റിയാദ് എയര്‍ രാജ്യത്തേക്ക് സര്‍വീസ് ആരംഭിക്കുന്നത് രാജ്യത്തിന് കൂടുതല്‍ നേട്ടമാകും. അബുദാബി ദേശീയ വിമാനകമ്പനിയായ ഇത്തിഹാദ് എയര്‍വെയ്‌സിന്റെ മുന്‍ സി.ഇ.ഒ ടോണി ഡഗ്ലസാണ് റിയാദ് എയറിന്റെ അമരത്ത്.
Tags:    

Similar News