റബര്‍ വില സമീപ ഭാവിയില്‍ ഉയരാനിടയില്ല; കാരണങ്ങള്‍ ഇതാ
റബര്‍ വിലയിലെ തണുപ്പ് തുടരാനിടയുണ്ടെന്ന് റിപ്പോര്‍ട്ട്
അമേരിക്കയ്ക്കും യൂറോപ്പിനും പുറത്തുള്ള രാജ്യങ്ങളിലെ കുറഞ്ഞ വാക്‌സിനേഷന്‍ നിരക്ക് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലേക്ക് തിരിച്ചുവരുന്നത് വൈകിപ്പിക്കുന്നതിനാല്‍ പ്രകൃതിദത്ത റബര്‍ വില സമീപഭാവിയില്‍ വന്‍തോതില്‍ കൂടാന്‍ ഇടയില്ലെന്ന് അസോസിയേഷന്‍ ഓഫ് നാച്വറല്‍ റബര്‍ പ്രൊഡ്യൂസിംഗ് കണ്‍ട്രീസിന്റെ റിപ്പോര്‍ട്ട്.
ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ പതുക്കെ മാത്രം പുരോഗമിക്കുന്ന കോവിഡ് വാക്‌സിനേഷന്‍ സമ്പദ് വ്യവസ്ഥകളുടെ തിരിച്ചുവരവിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ടെന്് എഎന്‍ആര്‍പിസിയുടെ സീനിയര്‍ ഇക്കണോമിസ്റ്റ് ജോം ജേക്കബ് പറയുന്നു.
ലോകത്തിലെ റബര്‍ ഉപഭോഗത്തിന്റെ 40 ശതമാനവും ചൈനയിലാണ്. കോവിഡ് വൈറസിന്റെ മറ്റൊരു വകഭേദം ചൈനയില്‍ വ്യാപിക്കുന്നതിനാല്‍ അവിടെ ചില പോര്‍ട്ടുകളുടെ പ്രവര്‍ത്തനങ്ങളും ഷിപ്പിംഗ് - ലോജിസ്റ്റിക്‌സ് സംവിധാനങ്ങളും തടസ്സപ്പെട്ടിട്ടുണ്ട്.
ജൂണ്‍ ആദ്യ പകുതിയില്‍ രാജ്യാന്തര വിപണിയില്‍ റബര്‍ വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്.
കോവിഡ് രണ്ടാംതരംഗം ഇന്ത്യയിലെ ഓട്ടോമൊബീല്‍ മേഖലയെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന്് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേപോലെ കോവിഡ് വ്യാപനം മലേഷ്യ, തായ്‌ലാന്‍ഡ്, വിയറ്റ്‌നാം, ഇന്തൊനേഷ്യ എന്നിവിടങ്ങളിലെ മാനുഫാക്ചറിംഗ് മേഖലയെ തകര്‍ത്തിട്ടുണ്ട്.
ലോകത്തെ പ്രമുഖ റബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഉല്‍പ്പാദനം പുനഃരാരംഭിക്കുന്നതോടെ വിപണിയില്‍ സപ്ലെ കൂടാനും സാധ്യതയുണ്ട്.