യാത്രാ ബാഗ് നിര്‍മാതാക്കളായ സാംസൊണൈറ്റ് നൂറിലധികം ഷോപ്പുകള്‍ പൂട്ടുന്നു

Update: 2020-05-11 11:27 GMT

മുന്‍നിര യാത്രാ ബാഗ് നിര്‍മാതാക്കളായ സാംസൊണൈറ്റ് രാജ്യത്തെ കാല്‍ ഭാഗം ഷോറൂമുകളും അടച്ചു പൂട്ടുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ പ്രതിസന്ധി സൃഷ്ടിച്ച സാഹര്യത്തിലാണ് നൂറിലധികം ഷോപ്പുകള്‍ അടച്ചു പൂട്ടുന്നതെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.

സാംസൊണൈറ്റ്, അമേരിക്കന്‍ ടൂറിസ്റ്റര്‍, ഹൗസ് ഓഫ് സാംസൊണൈറ്റ് എന്നിങ്ങനെ 475 ല്‍ അധികം ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റുകള്‍ രാജ്യത്തുണ്ട്. കമ്പനിയുടെ ഏറ്റവും വലിയ ഫ്രാഞ്ചൈസി പാര്‍ട്ണറായ ബാഗ്‌സോണ്‍ ലൈഫ് സ്‌റ്റൈലിന്റെ ഉമടസ്ഥതയിലുള്ള 100 ലധികം ഷോറൂമുകളാണ് ഇപ്പോള്‍ അടച്ചു പൂട്ടുന്നത്.

സാംസൊണൈറ്റിന്റെ മുന്‍ സിഇഒ ആയ രമേഷ് ടെയിന്‍വാലയാണ് ബാഗ്‌സോണ്‍ലൈഫ് സ്റ്റൈലിന്റെ പ്രമോട്ടര്‍. ചില ഫ്‌ളാഗ് ഷിപ്പ് ഷോറൂമുകളും മാളുകളിലും മറ്റുമുള്ള ഷോറൂമുകളും ഒഴികെയുള്ളവയെല്ലാം അടച്ചു പൂട്ടാനാണ് ഇവരുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.130 ഓളം ഷോറുമുകളുള്ള ബാഗ്‌സോണ്‍ ഇതേകുറിച്ച് പ്രതികരിച്ചിട്ടില്ല. സാംസൊണൈറ്റ് കൂടാതെ ലാവി ബ്രാന്‍ഡഡ് ഷോറൂമുകളും ബാഗ്‌സോണിനു കീഴിലുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News