സ്‌കൂബിഡേയുടെ ലാഭത്തില്‍ 364 ശതമാനം വര്‍ധന; ഓഹരി 20 ശതമാനം ഉയര്‍ന്നു

വരുമാനം 14.74 കോടി രൂപയായി

Update:2023-05-31 11:34 IST

കേരളം ആസ്ഥാനമായ അന്ന ഗ്രൂപ്പിന്റെ ഭാഗമായ  റെഡിമെയ്ഡ് വസ്ത്ര, അലൂമിനിയം-റൂഫിംഗ് നിര്‍മാതാക്കളായ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് ഇന്ത്യ ലിമിറ്റഡ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ(2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 4.17 കോടി രൂപയുടെ ലാഭം നേടി. 364 ശതമാനമാണ് വര്‍ധന. മുന്‍ വര്‍ഷം സമാനപാദത്തില്‍ 90 ലക്ഷം രൂപയായിരുന്നു ലാഭം. വരുമാനം 14.62 കോടി രൂപയില്‍ നിന്ന് 14.74 കോടി രൂപയായി.

സാമ്പത്തിക വര്‍ഷത്തെ മൊത്ത വരുമാനം 52.79 കോടി രൂപയാണ്. 2021-22 ലെ 43.44 കോടി രൂപയില്‍ നിന്ന് 21.5 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം കമ്പനി 7.83 കോടി രൂപ വാര്‍ഷിക ലാഭവും രേഖപ്പെടുത്തി. 2021-22 ല്‍ 3.52 കോടി രൂപ ലാഭമായിരുന്നു കമ്പനി രേഖപ്പെടുത്തിയിരുന്നത്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് ഇന്ത്യ ലിമിറ്റഡിന്റെ ഓഹരികള്‍ ഇന്നലെ 20 ശതമാനം മുന്നേറി അപ്പര്‍ സര്‍ക്യൂട്ടിലെത്തിയിരുന്നു. ഇന്ന് രാവിലത്തെ സെഷനില്‍ 4.06 ശതമാനം ഉയര്‍ന്ന് 125.40 രൂപയിലാണ് വ്യാപാരം നടക്കുന്നത്.

Tags:    

Similar News