ടാറ്റയുടെ എയർലൈൻ കമ്പനികൾ എയർ ഇന്ത്യയുമായി ലയിപ്പിക്കുന്നു

വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവ എയർ ഇന്ത്യയുടെ ഭാഗമാകും

Update: 2022-11-14 11:48 GMT

Photo credit: facebook.com/AirIndia

ടാറ്റയുടെ കീഴിലുള്ള എല്ലാ എയർലൈൻ കമ്പനികളെയും എയർ ഇന്ത്യയുടെ കീഴിൽ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. ഇതോടു കൂടി വിസ്താര, എയർ ഏഷ്യ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ് എന്നിവ എയർ ഇന്ത്യയുടെ ഭാഗമാകും.

സിംഗപ്പൂർ എയർ ലൈനുമായി പലവട്ടം ചർച്ചകൾ നടത്തി കഴിഞ്ഞു. സിംഗപ്പൂർ എയർ ലൈൻ കമ്പനിക്ക് വിസ്താരയിൽ ഓഹരി പങ്കാളിത്തമുണ്ട്. എങ്ങനെ നാലു കമ്പനികളുടെ സംയോജനം ഉണ്ടായാൽ, എയർ ഇന്ത്യ രാജ്യത്തെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനിയാകും.

ഇത് സംബന്ധിച്ച് അറിയിപ്പ് ഒരാഴ്ച്ചക്ക് ഉള്ളിൽ ഉണ്ടാകുമെന്ന് പ്രമുഖ ബിസിനസ് പത്രം ഇക്കണോമിക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. വിസ്താര എന്ന ബ്രാൻഡ് വേണ്ടന്ന് വെക്കാനും, സിംഗപൂർ എയർലൈൻസ് എയർ ഇന്ത്യയിൽ ന്യുനപക്ഷ ഓഹരി ഉടമയാകാനും സാധ്യത ഉണ്ട്. വിസ്താരയിൽ ടാറ്റ ഗ്രൂപ്പിന് 51 % ഓഹരി പങ്കാളിത്തം ഉണ്ട് . എയർ ഇന്ത്യ എക്‌സ്പ്രസ്സും എയർ ഏഷ്യ ഇന്ത്യയും തമ്മിലുള്ള ലയന പ്രക്രിയ നടന്നു വരുന്നു. ഒരു വർഷം കൊണ്ട് ലയന നടപടികൾ പൂർത്തിയാകും.

Tags:    

Similar News