കർഷക സമരം റിലയൻസിനും വാൾമാർട്ടിനും വരുത്തിയത് ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം

സുപ്രീം കോടതിയുടെ ഇടപെടലിന് പോലും പരിഹാരം കാണാൻ കഴിയാതെ പോകുന്ന കർഷക സമരം അനുദിനം ശക്തി പ്രാപിക്കുമ്പോൾ റിലയൻസ് ഉൾപ്പെടെയുള്ള കോർപറേറ്റുകൾക്ക് നഷ്ടം സംഭവിക്കുന്നതായി റിപോർട്ടുകൾ.

Update: 2021-01-15 05:54 GMT

ഡസൻ കണക്കിന് റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ സ്റ്റോറുകളും വാൾമാർട്ടിന്റെ ഒരു വലിയ ഔട്ട്ലെറ്റും കർഷക സമരത്തെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി പഞ്ചാബിൽ അടച്ചു പൂട്ടാൻ നിര്ബന്ധിതരായതു കൊണ്ട് ദശലക്ഷക്കണക്കിന് ഡോളർ നഷ്ടം സംഭവിച്ചു.

കർഷക വിരുദ്ധമായ മൂന്ന് ബില്ലുകൾ പിൻവലിക്കണമെന്ന ആവശ്യവുമായി പഞ്ചാബ് ഉൾപ്പെടയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകർ ദില്ലിയുടെ പ്രാന്തപ്രദേശത്ത് ആഴ്ചകളായി തമ്പടിച് സമരം ചെയ്യുകയാണ്.
പുതിയ നിമയങ്ങൾ കർഷകർക്ക് പകരം കോപ്പറേറ്റുകളെ ആണ് സഹായിക്കുക എന്നാണ് സമരക്കാരുടെ വാദം.

സമരത്തിന്റ മുന്നണിയിൽ നിൽക്കുന്ന നേതാക്കൾ ഭൂരിപക്ഷവും പഞ്ചാബിൽ നിന്നായതു കൊണ്ട് സുരക്ഷയുടെ ആശങ്കയുയർത്തി സംസ്ഥാനത് കോർപറേറ്റുകളുടെ പല സ്ഥാപനങ്ങളും അടച്ചിട്ടിരിക്കുകയാണ്.

ഒക്ടോബർ മുതൽ രാജ്യത്തെ മുൻനിര റീടൈലറായ റിലയൻസ് റീട്ടയിലിന്റെ 100 സ്റ്റോറുകളും വാൾമാർട്ടിന്റെ 50,000 ചതുരശ്ര അടിയുള്ള ബതിന്ദയിലെ മൊത്തക്കച്ചവട കേന്ദ്രവും അടഞ്ഞു കിടക്കുകയാണ്.

പ്രതിഷേധിക്കുന്ന കർഷകരെ തങ്ങൾ ഭയപെടുന്നുവെന്നു റിലയൻസിന്റെ മൊഹാലി സെന്ററിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോട് പറഞ്ഞു.

സംസ്ഥാനത്തൊട്ടാകെയുള്ള അടഞ്ഞു കിടക്കുന്ന റിലയൻസിന്റെ സെന്ററുകളിൽ നിന്നും ദശലക്ഷക്കണക്കിന് ഡോളറിന്റെ നഷ്ടം കമ്പനിക്കുണ്ടായതായി കണക്കാക്കുന്നു.

വാൾമാർട്ടിന് രാജ്യത്തുടനീളം 29 ഔട്ട്ലെറ്റുകൾ ഉണ്ട്. പക്ഷെ അതിൽ അടഞ്ഞു കിടക്കുന്ന പഞ്ചാബിലെ ഔട്ട്ലെറ്റിൽ നിന്നുള്ള നഷ്ടം 8 മില്യൺ ഡോളർ കടന്നതായാണ് റിപോർട്ടുകൾ.

കർഷകർ വാൾമാർട്ടിന്റെ ഔട്ട്ലെറ്റിന് പുറത്ത് ക്യാമ്പ് ചെയ്യുകയും ആരെയും അകത്തു കടക്കാൻ അനുവദിക്കുന്നുമില്ലെന്നു ഒരു ജീവനക്കാരൻ പറഞ്ഞു. ഈ സ്റ്റോറിൽ ഏകദേശം 250ഓളം പേരാണ് ജോലി ചെയ്യുന്നത്.

സ്റ്റോറിലെ ആയിരക്കണക്കിന് സാധനങ്ങൾ പൊടി പിടിച്ചു നശിക്കുകയോ ഉപയോഗശൂന്യമാകുകയോ ചെയ്തിട്ടുണ്ട്.

ഇപ്പോൾ രണ്ടു കമ്പനികൾക്കും ഈ നഷ്ടം സഹിക്കാവുന്ന സാഹചര്യമാണ് ഉള്ളതെങ്കിലും സമരം മറ്റു സംസ്ഥാങ്ങളിലും വ്യാപിച്ചാൽ അത് ദൂരവ്യാപക ഫലങ്ങൾ ഉണ്ടാക്കുമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

സുരക്ഷ നൽകാൻ തയ്യാറാണെങ്കിലും കമ്പനികൾ അവരുടെ സ്റ്റോറുകൾ അടച്ചിടാൻ തീരുമാനിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് പഞ്ചാബിലെ സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

പ്രതിഷേധം തുടരുകയും സ്റ്റോറുകൾ തുറക്കുന്നത് തടയുകയും ചെയ്യുന്നത് തുടരുമെന്നാണ് കർഷക യൂണിയനുകൾ സ്വീകരിക്കുന്ന നിലപാട്.

റിലയൻസ് പോലെയുള്ള കോർപ്പറേറ്റുകൾക്കെതിരായ തങ്ങളുടെ പ്രതിഷേധം തുടരുമെന്ന് സമരത്തിൽ പങ്കെടുക്കുന്ന ഡെമോക്രാറ്റിക് ഫാർമേഴ്‌സ് യൂണിയൻ നേതാവ് കുൽവന്ത് സിംഗ് സന്ധു പറഞ്ഞു. "ഞങ്ങളുടെ കുത്തിയിരിപ്പ് സമരം തുടരും," അദ്ദേഹം പറഞ്ഞു.

നിയമങ്ങൾ റദ്ദാക്കുന്നത് വരെ റിലയൻസിനെതിരായ പ്രതിഷേധം തുടരുമെന്ന് മറ്റൊരു കർഷക നേതാവ് ജഗ്‌താർ സിംഗ് പറഞ്ഞു.

ഡിസംബറിൽ സമരക്കാർ റിലയൻസിന്റെ രണ്ടായിരത്തോളം ടെലികോം ടവറുകളും പഞ്ചാബിലെ നിരവധി പെട്രോൾ പമ്പുകളുടേം പ്രവർത്തനം തടസ്സപെടുത്തിയിരുന്നു.


Tags:    

Similar News