ഈ ഹോട്ടലിലുണ്ട് സ്വയം വൃത്തിയാക്കുന്ന മുറികൾ

Update: 2019-02-24 06:00 GMT

ഹൈടെക്ക് ഹോട്ടൽ എന്നൊക്കെപ്പറഞ്ഞാൽ ഇങ്ങനെയാകണം. അറ്റൻഡർമാർ മുതൽ മാനേജർമാർ വരെ എഐ റോബോട്ടുകൾ. സ്വിച്ചുകൾ പ്രവർത്തിപ്പിക്കാൻ വോയ്‌സ് റെക്കഗ്നീഷൻ സംവിധാനം. തന്നെ അൺലോക്ക് ആകുന്ന ലോക്ക്. ഈയിടെയാണ് ഇത്തരമൊരു ഹോട്ടൽ അലിബാബ ചൈനയിൽ തുടങ്ങിയത്.

ഡെന്മാർക്കിലെ കോപൻഹാഗനിൽ ആരംഭിച്ചിരിക്കുന്ന ഹോട്ടൽ ഓറ്റിലിയ ഈ ആശയത്തെ ഒരു പടികൂടി മുന്നോട്ട് കൊണ്ടുപോയിരിക്കുകയാണ്‌. സ്വയം വൃത്തിയാക്കാനുള്ള കഴിവുള്ള മുറികളാണ് ഇതിന്റെ പ്രത്യേകത. അതിഥികൾ ഇല്ലാത്തപ്പോൾ സ്വയം 'ഡിസ്ഇൻഫെക്ട്' ചെയ്യാനുള്ള ടെക്നോളജിയാണ് ഈ മുറികളിൽ ഘടിപ്പിച്ചിട്ടുള്ളത്.

ഡാനിഷ് കമ്പനിയായ എസിടി ഗ്ലോബലുമായി ചേർന്ന് അവരുടെ 'ക്‌ളീൻ കോട്ട്' ടെക്നോളോജിയാണ് ഇവിടെ ഹോട്ടൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യയുടെ പ്രധാന ഇൻഗ്രെഡിയൻറ് ടൈറ്റാനിയം ഡയോക്‌സൈഡ് ആണ്.

സുതാര്യമായ ഒരു ആവരണം പോലെ ഹോട്ടൽ റൂമിൽ ഉപയോഗിച്ചാൽ ഒരു വർഷത്തേയ്ക്ക് വായു, പൊടിപടലങ്ങൾ, സിഗരറ്റിന്റേതു പോലുള്ള രൂക്ഷ ഗന്ധങ്ങൾ എന്നിവയെ ഇല്ലാതാക്കാൻ ഇതിന് കഴിയും.

ഒരു റൂമിനെ ക്ലീൻ കോട്ട് ഉപയോഗിച്ച് കവർ ചെയ്യണമെങ്കിൽ 2,500 ഡോളർ വരെ ചെലവു വരും. രണ്ടു വർഷമായി ഇതിന്റെ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.

ജീവനക്കാരുടെ ജോലിഭാരം കുറക്കുന്നതിനും ക്ലീനിംഗിന് കെമിക്കലുകളുടെ ഉപയോഗം കുറക്കാനും ഈ സാങ്കേതിക വിദ്യ സഹായിക്കും.

Similar News