ഡിസൈനുകളില്‍ രാജ്യാന്തര ടച്ചുമായി സമോറിയ ഫര്‍ണിച്ചറുകള്‍
ആഗോള ഡിസൈനുകള്‍ അവതരിപ്പിച്ച് ഫര്‍ണിച്ചറുകള്‍ക്ക് സമകാലീന ശൈലി നല്‍കി മുന്നേറുകയാണ് കമ്പനി;
കേരളത്തിലെ നിരവധി യുവാക്കളാണ് ഇപ്പോള്‍ വിദേശ രാജ്യങ്ങളിലുള്ളത്. ജോലി തേടിയോ പഠനാവശ്യങ്ങള്‍ക്കോ വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളായി താമസിക്കുന്ന അവര്‍ക്ക് നാട്ടില്‍ സ്വന്തമായൊരു വീട് പണിയുമ്പോള്‍ വിദേശ രാജ്യങ്ങളില്‍ കണ്ടതുപോലുള്ള ഫര്‍ണിച്ചറുകള്‍ വേണം. ഇന്റര്‍നെറ്റ് ലോകത്തെ കൈക്കുമ്പിളിലേക്ക് ചുരുക്കിയ ഇക്കാലത്ത് ആഗോള തലത്തിലുള്ള ട്രെന്‍ഡുകള്‍ എന്താണെന്ന് നാട്ടിലുള്ളവര്‍ക്കും അറിയാം.
രണ്ട് പതിറ്റാണ്ടോളമായി ഫര്‍ണിച്ചര്‍ നിര്‍മാണ രംഗത്തുള്ള പി.കെ റബ്‌വുഡ് ഇക്കാര്യത്തില്‍ മുമ്പേ നടന്നിട്ട് വര്‍ഷങ്ങളായി. രാജ്യാന്തര തലത്തിലുള്ള പുതു മോഡലുകള്‍ വിപണിയിലിറക്കിയാണ് പി.കെ റബ്‌വുഡ് സമോറിയ എന്ന ഫര്‍ണിച്ചര്‍ ബ്രാന്‍ഡിനെ ദക്ഷിണേന്ത്യയിലെ മുന്‍നിരയിലെത്തിച്ചത്.
പ്രദര്‍ശനങ്ങളിലെ സ്ഥിര സാന്നിധ്യം
വിദേശ രാജ്യങ്ങളില്‍ നടക്കുന്ന ഫര്‍ണിച്ചര്‍ പ്രദര്‍ശനങ്ങളില്‍ മുടങ്ങാതെ പങ്കെടുത്തും മറ്റ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചുമൊക്കെയാണ് പി.കെ റബ്‌വുഡിന്റെ സാരഥി ഷാജി മന്‍ഹറിന്റെ നേതൃത്വത്തിലുള്ള സംരംഭം ലോകത്തെ പുതിയ ട്രെന്‍ഡ് മനസിലാക്കുന്നത്. കട്ടില്‍, തൊട്ടില്‍, വുഡന്‍ സോഫ, അപ്പ്‌ഹോള്‍സറി സോഫ, ടീപ്പോയ്, ഡൈനിംഗ് സെറ്റ്, സ്റ്റാന്‍ഡ്, സിറ്റൗട്ട് ബെഞ്ചുകള്‍, റിക്ലൈനേഴ്‌സ് തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയുമായാണ് സമോറിയ വിപണിയില്‍ എത്തുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും പോണ്ടിച്ചേരിയിലും സമോറിയ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. നവംബര്‍ ഒന്നിന് കമ്പനി തെലങ്കാനയിലും പ്രവര്‍ത്തനം തുടങ്ങും.
ഗുണനിലവാരം ഉറപ്പ്
റബര്‍വുഡിലും മഹാഗണിയിലും നിര്‍മിക്കുന്ന ഫര്‍ണിച്ചറുകളാണ് സമോറിയയുടേത്. റബര്‍ മരവും മഹാഗണിയും ലഭ്യമാക്കുന്നതിനായി സ്വന്തം നിലയില്‍ മില്‍ സ്ഥാപിച്ചിട്ടുള്ള പി.കെ റബ്‌വുഡ്, തദ്ദേശീയമായി തന്നെയാണ് അസംസ്‌കൃത വസ്തുക്കള്‍ ശേഖരിക്കുന്നത്. ഇങ്ങനെ ശേഖരിച്ചവ കാലങ്ങളായി നിലനില്‍ക്കുമെന്ന് ഉറപ്പുവരുത്തിയാണ് ഫര്‍ണിച്ചര്‍ നിര്‍മാണത്തിന് എടുക്കുന്നത്. മരത്തിലെ ഈര്‍പ്പം കൃത്യമായി പരിശോധിച്ച ശേഷമാണ് നിര്‍മാണം നടത്തുന്നത്. അതുകൊണ്ടു തന്നെ മരത്തില്‍ പൊട്ടലുകള്‍ വീഴാനോ ഫംഗസ് പിടിക്കാനോ ഉള്ള സാധ്യതയില്ല. മൂന്ന് വര്‍ഷത്തെ റീപ്ലേസ്‌മെന്റ് വാറന്റിയാണ് ഉല്‍പ്പന്നങ്ങള്‍ക്ക് കമ്പനി നല്‍കുന്നത്. വില്‍പ്പനാനന്തര സേവനങ്ങള്‍ക്കായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇന്റീരിയര്‍ രംഗത്ത്
റെഡിമെയ്ഡ് ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നം നിര്‍മിച്ച് നല്‍കുകയും ചെയ്യുന്നു എന്നത് സമോറിയയുടെ പ്രത്യേകതയാണ്. വീട്ടാവശ്യങ്ങള്‍ക്കുള്ള ഫര്‍ണിച്ചറുകള്‍ വിപണിയിലിറക്കുന്നതിനൊപ്പം ഇന്റീരിയര്‍ വര്‍ക്കുകളും കമ്പനി ഏറ്റെടുത്ത് നടത്തുന്നു. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കഫെകള്‍, മറ്റു പ്രോജക്റ്റുകള്‍ എന്നിവ ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നുണ്ട്.
തമിഴ്‌നാട്ടില്‍ റെസ്റ്റൊറന്റ്, കഫെ എന്നിവ നിലവില്‍ ചെയ്തു വരികയാണ്. തമിഴ്‌നാട് തിരുപ്പൂരില്‍ ഫര്‍ണിച്ചര്‍ ഷോറൂമും സമോറിയക്കുണ്ട്. കോയമ്പത്തൂരിലും നിലമ്പൂരിലുമാണ് കമ്പനിക്ക് ഫാക്ടറിയുള്ളത്. ഇവിടെ പൂര്‍ണമായും മെഷീനുകള്‍ ഉപയോഗിച്ചാണ് ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം. വിദേശങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക മെഷിനറികളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഭാവിയില്‍
ഇന്ത്യയില്‍ എല്ലായിടത്തും സമോറിയ ഉല്‍പ്പന്നങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് കമ്പനിയുടെ പ്രയാണം. കയറ്റുമതി ചെയ്യാനാവശ്യമായ ഗുണനിലവാരം ഉറപ്പുവരുത്തി വിദേശങ്ങളിലേക്ക് സമോറിയ ഫര്‍ണിച്ചറുകള്‍ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. സമോറിയ ഷോറും ശൃംഖലയും കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ബംഗളൂരുവില്‍ അഞ്ച് ഷോറൂമുകള്‍ ഉടനെ തുറക്കും.