20 കോടിയില്‍നിന്ന് 4000 കോടി ഡോളര്‍: ഇന്ത്യയില്‍നിന്നുള്ള ക്രിപ്‌റ്റോകറന്‍സി നിക്ഷേപത്തില്‍ വന്‍വര്‍ധന
ഇന്ത്യയില്‍നിന്ന് 1.5 കോടിയാളുകളാണ് ഇന്ത്യയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചത്
കാലത്തിനനുസരിച്ച് നിക്ഷേപ മേഖലയിലും മാറ്റം വരുത്തി ഇന്ത്യന്‍ യുവത്വം. ഒരു വര്‍ഷത്തിനിടെ ക്രിപ്‌റ്റോകറന്‍സിയില്‍ 4000 കോടി ഡോളറാണ് ഇന്ത്യയില്‍നിന്ന് നിക്ഷേപിച്ചത്. നേരത്തെയുണ്ടായിരുന്ന 20 കോടി ഡോളറില്‍നിന്നാണ് ഇത്രയും വലിയ നിക്ഷേപത്തിലേക്ക് ഇന്ത്യക്കാരെത്തിയത്. നിക്ഷേപകരില്‍ വലിയൊരു വിഭാഗവും യുവജനങ്ങളെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇന്ത്യയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുന്നുണ്ട്. ഇതുവരെയായി 1.5 കോടിയാളുകളാണ് ഇന്ത്യയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയില്‍ നിക്ഷേപിച്ചത്.
ആഴ്ചയില്‍ എല്ലാദിവസവും 24 മണിക്കൂറും ക്രിപ്‌റ്റോകറന്‍സിയില്‍ ട്രേഡിംഗ് നടത്താന്‍ കഴിയുമെന്നതാണ് ഏവരെയും ഇതിലേക്ക് ആകര്‍ഷിപ്പിക്കുന്നത്. ഒരുവര്‍ഷത്തിനിടെ ക്രിപ്‌റ്റോകറന്‍സികളുടെ വ്യാപാരവും കുത്തനെ ഉയര്‍ന്നു. 1.06 കോടി ഡോളറിന്റെ പ്രതിദിന വ്യാപാരം നടന്നിരുന്നത് ഒരുവര്‍ഷം കൊണ്ട് 10.02 കോടി ഡോളറായാണ് വര്‍ധിച്ചത്.