രാജ്യത്ത് ആദ്യമായി ക്രിപ്‌റ്റോ ഇടിഎഫുമായി ടോറസ് ക്ലിംഗ് ബ്ലോക്ക്‌ചെയ്ന്‍ ഐഎഫ്എസ്‌സി

രണ്ടുവര്‍ഷം കൊണ്ട് 100 കോടി ഡോളറിന്റെ ആസ്തി കൈകാര്യം ചെയ്യലാണ് ലക്ഷ്യം

Update: 2022-01-14 12:35 GMT

ബ്ലോക്ക് ചെയ്ന്‍ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടോറസ് ക്ലിംഗ് ബ്ലോക്ക്‌ചെയ്ന്‍ ഐഎഫ്എസ്‌സി രാജ്യത്ത് ആദ്യമായി ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ട് (ഇടിഎഫ്) പുറത്തിറക്കാന്‍ തയാറെടുക്കുന്നു. റിലയന്‍സ് കാപിറ്റലിന്റെ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാം ഘോഷിന്റെ നേതൃത്വത്തിലുള്ള സ്ഥാപനമാണിത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം ക്രിപ്‌റ്റോ ഇടിഎഫ് പുറത്തിറക്കാനാണ് പദ്ധതി. രണ്ടു വര്‍ഷത്തിനകം 100 കോടി ഡോളറിന്റെ ആസ്തി ഇതിലൂടെ കൈകാര്യം ചെയ്യാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

സാംഘോഷിന്റെ നേതൃത്വത്തിലുള്ള കോസ്മിയ ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്‌സ്, ക്ലിംഗ് ട്രേഡിംഗ് ഇന്ത്യ എന്നിവയ്ക്ക് തുല്യ പങ്കാളിത്തമുള്ള കമ്പനിയാണ് ടോറസ് ക്ലിംഗ് ബ്ലോക്ക് ചെയ്ന്‍ ഐഎഫ്എസ്‌സി.
ഇവര്‍ അവതരിപ്പിക്കുന്ന ബിറ്റ്‌കോയ്ന്‍, എഥേറിയം ഫ്യൂച്ചേഴ്‌സ് ഇടിഎഫ്, യുഎസിന് പുറത്തുള്ള ആദ്യ ക്രിപ്‌റ്റോ അടിസ്ഥാനമാക്കിയുള്ള ഫ്യൂച്ചേഴ്‌സ് ഇടിഎഫ് ആയിരിക്കും.


Tags:    

Similar News