ഐ.പി.ഒ : ലക്ഷ്യമിട്ടതിന്റെ നാലിലൊന്ന് മാത്രം നേട്ടം

Update: 2019-12-27 05:31 GMT

പ്രാരംഭ ഓഹരി വില്പനയിലൂടെയുള്ള മൂലധന സമാഹരണത്തില്‍ ഈ വര്‍ഷമുണ്ടായത് 60 ശതമാനം ഇടിവ്. 2018ല്‍ 30,959 കോടി രൂപ കിട്ടിയപ്പോള്‍ ഈ വര്‍ഷം ലഭിച്ചത് 12,362 കോടി രൂപ മാത്രം. അതേസമയം, ഏഴ് ഐ.പി.ഒകള്‍ക്ക് ഈ വര്‍ഷം പത്തിരട്ടിയിലേറെ വാങ്ങല്‍ താത്പര്യം ലഭിച്ചു. തൃശൂര്‍ ആസ്ഥാനമായുള്ള സി.എസ്.ബി ബാങ്കിന്റെ ഐ.പി.ഒയ്ക്ക് 48 മടങ്ങ് സബ്‌സ്‌ക്രിപ്ഷനുണ്ടായി.

ഐ.പി.ഒയ്ക്ക് 47 ഓളം കമ്പനികള്‍ ഈ വര്‍ഷം സെബിയുടെ അനുമതി തേടിയിരുന്നു. ഇതുവഴി 51,000 കോടി രൂപ സമാഹരിക്കപ്പെടും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, 16 കമ്പനികളാണ് ഐ.പി.ഒ നടത്തിയത്. 2018 ല്‍ 24 കമ്പനികള്‍ ഐ.പി.ഒ നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചിരുന്നു. 2014ല്‍ 1,201 കോടി രൂപ സമാഹരിച്ചതിന് ശേഷം കുറിക്കുന്ന ഏറ്റവും കുറഞ്ഞ തുകയാണ് ഈ വര്‍ഷത്തേത്.

സമ്പദ്ഞെരുക്കവും ആറര വര്‍ഷത്തെ താഴ്ചയായ 4.5 ശതമാനത്തിലേക്ക് വളര്‍ച്ചാ ഇടിവ് രേഖപ്പെടുത്തിയതും പല കമ്പനികളെയും ഐ.പി.ഒയില്‍ നിന്ന് പിന്തിരിപ്പിച്ചു. 2017ല്‍ 36 കമ്പനികള്‍ ചേര്‍ന്ന് 67,147 കോടി രൂപയും 2016ല്‍ 26 കമ്പനികള്‍ ചേര്‍ന്ന് 26,?494 കോടി രൂപയും സമാഹരിച്ചിരുന്നു. 13,614 കോടി രൂപയാണ് 2015ല്‍ ഐ.പി.ഒ നടത്തിയ് 15 കമ്പനികള്‍ക്കു ലഭിച്ചത്. വെറും അഞ്ച് കമ്പനികളായിരുന്നു 2014ല്‍ ഐ.പി.ഒയ്ക്ക് മുതിര്‍ന്നത്. കിട്ടിയത് 1,201 കോടി രൂപ.

ഓഫര്‍ ഫോര്‍ സെയില്‍ (ഒ.എഫ്.എസ്), യോഗ്യരായ നിക്ഷേപകര്‍ക്ക് (ഐ.ഐ.പി) ഓഹരി വില്പന എന്നിവയ്ക്ക് ഈ വര്‍ഷം മികച്ച പ്രതികരണമുണ്ടായി. 81,174 കോടി രൂപ ഈയിനത്തില്‍ ലഭിച്ചു. 2018 നേക്കാള്‍ 28 ശതമാനം കൂടുതല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News