ആര്‍ബിഐ വിലക്ക്: എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരി വിലയില്‍ രണ്ടുശതമാനം ഇടിവ്

നാമമാത്രമായ നേട്ടത്തോടെ ഓഹരി സൂചികകള്‍

Update: 2020-12-03 12:47 GMT

ഇന്ത്യന്‍ ഓഹരി സൂചികകളില്‍ ഇന്ന് നാമമാത്രമായ നേട്ടം മാത്രം. സെന്‍സെക്‌സ് വെറും 0,03 ശതമാനം ഉയര്‍ന്ന് 44,633 ല്‍ ക്ലോസ് ചെയ്തു. 0.15 ശതമാനം നേട്ടത്തോടെ നിഫ്റ്റി 13,134ലും ക്ലോസ് ചെയ്തു.

സെന്‍സെക്‌സ് സൂചിക കമ്പനികളില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് എച്ച് ഡി എഫ് സി ബാങ്കാണ്. ബാങ്കിന്റെ ഡിജിറ്റല്‍ ബിസിനസിന് റിസര്‍വ് ബാങ്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതാണ് കാരണം.

അതേ സമയം മാരുതി സുസുകി ലിമിറ്റഡ് ഓഹരി വില ഏഴ് ശതമാനത്തോളം ഉയര്‍ന്നു. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയും മാരുതി രേഖപ്പെടുത്തി. 7,740 രൂപയാണ് ഇന്ന് മാരുതിയുടെ ക്ലോസിംഗ് ഓഹരി വില.

മിഡ്കാപ് സൂചിക 0.85 ശതമാനവും സ്‌മോള്‍ കാപ് സൂചിക 0.68 ശതമാനവും ഉയര്‍ന്നു.

നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക അഞ്ച് ശതമാനത്തോളം ഉയര്‍ന്നു. എസ് ബി ഐ ഓഹരി വില നാല് ശതമാനത്തോളം കൂടി.

കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനി ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടമുണ്ടാക്കി. ധനലക്ഷ്മി ബാങ്ക് ഓഹരി വിലയില്‍ ഏഴ് ശതമാനത്തോളം വര്‍ധനയുണ്ടായി. ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഓഹരി വില 17 ശതമാനത്തോളം കൂടി. നിറ്റ ജലാറ്റിന്റെ ഓഹരി വില നാലര ശതമാനത്തോളം കൂടി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില 16 ശതമാനത്തോളമാണ് ഉയര്‍ന്നത്.





 


Tags:    

Similar News