മുത്തൂറ്റ് ഫിനാൻസ്, നിറ്റ ജലാറ്റിൻ, കെ എസ് ഇ ഓഹരികളിൽ ഇടിവ്

Update: 2020-04-15 14:51 GMT

ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം വ്യാപാരം ആരംഭിച്ച വിപണി നേട്ടത്തോടെയായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് നീങ്ങി. എന്നാല്‍ കേരള കമ്പനികള്‍ മിക്കതും നേരിയ നേട്ടം നിലനിര്‍ത്തി.
ബാങ്ക്, ധനകാര്യ സൂചിക 2 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കേരള കമ്പനികളുടെ ഓഹരികളില്‍ അത്രകണ്ട് പ്രതിഫലിച്ചില്ല. ഫെഡറല്‍ ബാങ്ക് , ധനലക്ഷ്മി ബാങ്ക് എന്നിവ നേരിയ വര്‍ധന രേഖപ്പെടുത്തിയപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരി വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. യഥാക്രമം 41.40, 8.74 രൂപ, 5.90 എന്നിങ്ങനെയാണ് ഈ ഓഹരികളുടെ വില.


ജിയോജിത്ത (18.85), ഇന്‍ഡിട്രേഡ് (28.65) ഓഹരികളിലും നേരിയ വര്‍ധന ദൃശ്യമായി.
മണപ്പുറം ഫിനാന്‍സിന്റെ ഓഹരി വില 3.95 രൂപ കുറഞ്ഞ് 102.15 ല്‍ എത്തി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നേട്ടത്തിലായിരുന്ന മുത്തൂറ്റ് ഫിനാന്‍സ് ഇന്ന് 56.20 രൂപയുടെ ഇടിവ് രേഖപ്പടുത്തി. 691 രൂപയിലാണ് ഇന്ന് ഓഹരി ക്ലോസ് ചെയ്തത്. അതേസമയം മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റെ ഓഹരി വില 9.75 രൂപ വര്‍ധനയോടെ 236 രൂപയിലെത്തി. വി-ഗാര്‍ഡിന്റെ വില നേരിയ വര്‍ധനയോടെ 159.75 രൂപയായി. നിറ്റാ ജെലാറ്റിന്റെ ഓഹരി വില 7.25 കുറഞ്ഞ് 102.35 രൂപയായി.

അപ്പോളോ ടയേഴ്‌സ് ഓഹരി വില രണ്ടു രൂപ വര്‍ധിച്ച് 88 രൂപയായി. 2.39 ശതമാനം വര്‍ധന. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് 3.55 രൂപ കൂടി 256.70(1.40 ശതമാനം വര്‍ധന). കൊച്ചിന്‍ മിനറല്‍സ് ഓഹരി വില 113.80 ആയി. 15.10 രൂപയാണ് വളര്‍ച്ച. എഫ്എസിടി ഓഹരി വില 7.35 രൂപയുടെ വര്‍ധനവോടെ 45.20 രൂപയില്‍ ക്ലോസ് ചെയ്തു. അതേ സമയം കെഎസ്ഇയുടെ ഓഹരി വില 43.35 രൂപ ഇടിഞ്ഞ് 1197.65 ആയി. 

Similar News