സൂചകങ്ങള്‍ക്ക് നെഗറ്റീവ് ചായ്‌വ്; നിഫ്റ്റിക്ക് 23,900 ല്‍ ഹ്രസ്വകാല പിന്തുണ; പ്രതിരോധം 24,000

ഡിസംബർ 19ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-12-20 07:52 IST

നിഫ്റ്റി 247.15 പോയിൻ്റ് (1.02%) ഇടിഞ്ഞ് 23,951.70 ലാണ് ക്ലോസ് ചെയ്തത്. 23,900 എന്ന ഹ്രസ്വകാല സപ്പോർട്ടിനു താഴെ സൂചിക നീങ്ങിയാൽ ഡൗൺ ട്രെൻഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 23,870.30 ൽ വ്യാപാരം ആരംഭിച്ച് 23,870 മുതൽ 24,000 വരെയുള്ള ഇടുങ്ങിയ പരിധിയിൽ തുടർന്നു, 23,951.70 ൽ ക്ലോസ് ചെയ്തു. ഫാർമ, ഹെൽത്ത് കെയർ ഒഴികെ എല്ലാ മേഖലകളും താഴ്ന്ന് അവസാനിച്ചു. ഐടി, ഫിനാൻഷ്യൽ സർവീസ്, ബാങ്കുകൾ, ലോഹങ്ങൾ എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 1002 ഓഹരികൾ ഉയർന്നു, 1713 എണ്ണം ഇടിഞ്ഞു, 112 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ഡോ. റെഡ്ഡീസ്, സിപ്ല, ബിപിസിഎൽ, സൺ ഫാർമ എന്നിവയാണ്. ബജാജ് ഫിൻസെർവ്, ഏഷ്യൻ പെയിൻ്റ്സ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയ്ക്കാണു പ്രധാന നഷ്ടം.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. പ്രതിദിന ചാർട്ടിൽ സൂചിക ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു.

സൂചികയ്ക്ക് 23,900 ൽ ഹ്രസ്വകാല പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം. അടുത്ത ഹ്രസ്വകാല പിന്തുണ 23,300 ആണ്. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 24,000 ആണ്. ഒരു പുൾബാക്ക് റാലിക്ക്, സൂചിക ഇതിനു മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,870 -23,750 -23,600

പ്രതിരോധം 24,000 -24,160 -24,300

(15-മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,900 -23,300

പ്രതിരോധം 24,500 -25,000.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 563.85 പോയിൻ്റ് നഷ്ടത്തിൽ 51,575.70 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. പ്രതിദിന ചാർട്ടിൽ സൂചിക ചെറിയ വെെറ്റ് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ സൂചികയുടെ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു.

സൂചികയ്ക്ക് 51,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും ഇടിവ് തുടരും. 51,675 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം. പുൾബാക്ക് റാലിക്ക്, സൂചിക ഇതിനു മുകളിൽ നീങ്ങേണ്ടതുണ്ട്.

ഇൻട്രാഡേ ലെവലുകൾ

സപ്പോർട്ട് 51,300 -51,000 -50,700 പ്രതിരോധം 51,675 -52,000 -52,300

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ വ്യാപാരികൾക്കു

പിന്തുണ 51,000 -50,000

പ്രതിരോധം 51,750 -527,50.

Tags:    

Similar News