വിപണിയില്‍ മാന്ദ്യം തുടരാന്‍ സാധ്യത; നിഫ്റ്റിക്ക് 23,300 ല്‍ ഇന്‍ട്രാഡേ പിന്തുണ; പ്രതിരോധം 23,400

നവംബർ 21 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി

Update:2024-11-22 07:51 IST

നിഫ്റ്റി 168.60 പോയിൻ്റ് (0.72%) ഇടിഞ്ഞ് 23,349.90 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സൂചിക 23,300 ലെവലിന് താഴെ നീങ്ങിയാൽ ഇടിവ് ഇന്നും തുടരും.

നിഫ്റ്റി താഴ്ന്ന് 23,488.40 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ 23,263.20 വരെ താഴ്ന്നു. പിന്നീടു കയറി 23,349.90 ൽ ക്ലോസ് ചെയ്തു. റിയൽറ്റി, മീഡിയ, സ്വകാര്യ ബാങ്ക് എന്നീ മേഖലകൾ ഉയർന്നു. പൊതുമേഖലാ ബാങ്കുകൾ, മീഡിയ, മെറ്റൽ, എഫ്എംസിജി എന്നിവയാണ് കൂടുതൽ നഷ്ടം നേരിട്ട മേഖലകൾ. 755 ഓഹരികൾ ഉയർന്നു, 922 എണ്ണം ഇടിഞ്ഞു, 102 എണ്ണം മാറ്റമില്ലാതെ തുടർന്നു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.

നിഫ്റ്റിക്ക് കീഴിലുള്ള ഏറ്റവും കൂടുതൽ നേട്ടം പവർഗ്രിഡ്, അൾട്രാടെക് സിമൻ്റ്, ഹിൻഡാൽകോ, ഗ്രാസിം എന്നിവയ്ക്കാണ്. കൂടുതൽ നഷ്ടം നേരിട്ടത് അദാനി എൻ്റർപ്രൈസസ്, അദാനി പോർട്ട്സ്, എസ്ബിഐ ലൈഫ്, എൻടിപിസി എന്നിവയാണ്.

മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീർഘകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ദൈനംദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി മുൻ ദിവസത്തെ മെഴുകുതിരിക്ക് താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ മാന്ദ്യം തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 23,300 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. പ്രതിരോധം 23,400 ആണ്. സൂചിക 23,300 ന് താഴെ നീങ്ങിയാൽ വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരും. അടുത്ത ഹ്രസ്വകാല പിന്തുണ 23,150 ലാണ്. സൂചിക നിലവിൽ ഓവർസോൾഡ് മേഖലയിൽ ആണ്. പ്രതിദിന ചാർട്ടിൽ, RSI മൂല്യം 29.00 ആണ്. വളരെ അപൂർവമായി മാത്രമേ RSI 30 ലെവലിന് താഴെ കാണപ്പെടാറുള്ളു. ആർഎസ്ഐ 30-ൽ താഴെയാണെങ്കിൽ, ബെയറിഷ് പ്രവണത തുടരും. എന്നിരുന്നാലും, ഒരു പുൾ ബായ്ക്ക് റാലി ഏത് നിമിഷവും തുടങ്ങാം.

ഇൻട്രാഡേ ലെവലുകൾ:

പിന്തുണ 23,300 -23,200 -23,100

പ്രതിരോധം 23,400 -23,500 -23,600

(15-മിനിറ്റ് ചാർട്ടുകൾ).


പൊസിഷണൽ ട്രേഡിംഗ്:

പിന്തുണ 23,150 -22,750

പ്രതിരോധം 23,800 -24,500.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 253.60 പോയിൻ്റ് നഷ്ടത്തിൽ 50,372.90 ൽ ക്ലോസ് ചെയ്തു. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ ബ്ലായ്ക്ക് കാൻഡിൽസ്റ്റിക്ക് രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേൺ താഴുന്ന പ്രവണതയുടെ തുടർച്ച സൂചിപ്പിക്കുന്നു. എങ്കിലും മെഴുകുതിരിയുടെ താഴത്തെ നിഴൽ സൂചിപ്പിക്കുന്നത് പിന്തുണ മേഖലയ്ക്ക് സമീപം വാങ്ങൽ താൽപ്പര്യം ഉയർന്നുവന്നു എന്നാണ്. ഇൻട്രാഡേ പ്രതിരോധം 50,525 ലും പിന്തുണ 50,200 ലും ആണ്. ഒരു പോസിറ്റീവ് ട്രെൻഡിന്, സൂചിക 50,525 ന് മുകളിൽ നീങ്ങേണ്ടതുണ്ട്. സൂചിക 50,200 ന് താഴെ നീങ്ങുകയാണെങ്കിൽ, ഇടിവ് ഇന്നും തുടരും.

ഇൻട്രാഡേ ട്രേഡേഴ്സിന്

സപ്പോർട്ട് 50,200 -49,900 -49,600

പ്രതിരോധം 50,525 -50,800 -51,100

(15 മിനിറ്റ് ചാർട്ടുകൾ).


പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 49,600 -48,300

പ്രതിരോധം 51,000 -52,400.

Tags:    

Similar News