നല്ല വാർത്തകൾ കാത്ത് ഓഹരി വിപണി

വ്യാപാരത്തുടക്കത്തിലെ ഉയർച്ച വിപണിക്ക് നിലനിർത്താനായില്ല. ആദ്യം 150 പോയിൻ്റ് കയറിയ നിഫ്റ്റി പിന്നീടു നേട്ടം 100 പോയിൻ്റായി കുറച്ചു

Update: 2020-11-11 05:53 GMT

ഏഷ്യൻ വിപണികളിൽ തുടരുന്ന ആവേശത്തിൻ്റെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരി വിപണി ഇന്നും ഉത്സാഹം തുടർന്നു. എന്നാൽ വ്യാപാരത്തുടക്കത്തിലെ ഉയർച്ച ഒരു മണിക്കൂറിനു ശേഷം നിലനിർത്താനായില്ല. ആദ്യം 150 പോയിൻ്റ് കയറിയ നിഫ്റ്റി പിന്നീടു നേട്ടം 100 പോയിൻ്റായി കുറച്ചു.

കൂടുതൽ നല്ല വാർത്തകൾ ഉണ്ടാകുന്നില്ലെങ്കിൽ നിഫ്റ്റിയും സെൻസെക്സും ഇപ്പോഴത്തെ നിലവാരത്തിൽ സ്ഥിരത കണ്ടെത്താനാണു സാധ്യത. രണ്ടാം പാദ റിസൽട്ടുകൾ ഒട്ടുമിക്കവാറും വന്നു കഴിഞ്ഞു. മൊത്തത്തിൽ പ്രതീക്ഷയിലും മെച്ചമായിരുന്നു റിസൽട്ടുകൾ.

ബാങ്കുകളും ഏതാനും ധനകാര്യ കമ്പനികളുമാണ് ഇന്നും വിപണിയെ നയിക്കുന്നത്. എസ് ബി ഐ യും ബജാജ് ഫിനാൻസും നല്ല നേട്ടം കാണിക്കുന്നു.

ഡോളർ നിരക്ക് ആദ്യം 10 പൈസ കൂടിയിട്ടു പിന്നെ ആറു പൈസ നേട്ടത്തിൽ 74.24 രൂപയിലായി. ആഗോള വിപണിയിൽ സ്വർണ വില കാര്യമായ മാറ്റമില്ലാതെ തുടരുന്നു. ക്രൂഡ് വില നേരിയ കയറ്റം കാണിച്ചു.

Tags:    

Similar News