കഴിഞ്ഞ 4 വര്‍ഷത്തിനിടെ സുസ്ഥിര വളര്‍ച്ച, കയറ്റുമതിയിലും നേട്ടം; നിക്ഷേപിക്കണോ ഈ ഓഹരിയില്‍?
മാര്‍ച്ചുപാദത്തില്‍ ലാഭം 17.8% ഉയര്‍ന്നു
വിവിധ തരം രാസവസ്തുക്കള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് റോസാരി ബയോടെക്ക് (Rossari Biotech). 2023-24 മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെട്ടതും വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും ഈ ഓഹരിയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
1. 2023-24 മാര്‍ച്ച് പാദത്തില്‍ 16.3 ശതമാനം വളര്‍ച്ചയോടെ 472.7 കോടി വരുമാനം നേടി. നികുതിക്കും പലിശയ്ക്കും മറ്റും മുന്‍പുള്ള ആദായം (EBITDA) 16.5 ശതമാനം വര്‍ധിച്ച് 63.6 കോടി രൂപയായി. ലാഭം 17.8 ശതമാനം വര്‍ധിച്ച് 34.1 കോടി രൂപയായി. ഹോം പേഴ്‌സണല്‍ കെയര്‍ പെര്‍ഫോമന്‍സ് കെമിക്കല്‍സ് (എച്ച്.പി.പി.സി-HPPC) വിഭാഗത്തില്‍ വികസനം സാധ്യമായത് കൊണ്ടാണ് പ്രവര്‍ത്തന ഫലം മെച്ചപ്പെട്ടത്.
2. 2023-24 രണ്ടാം പാദത്തില്‍ ഗുജറാത്തിലെ ദഹേജില്‍ എച്ച്.പി.പി.സി വിഭാഗത്തില്‍ സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് ഉത്പന്നങ്ങള്‍ നിര്‍മിക്കാനായി വികസന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ഉപകമ്പനികള്‍ക്ക് ഉത്പന്നങ്ങള്‍ നല്‍കാനും ഉദ്ദേശിച്ചാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കാര്‍ഷിക രാസവസ്തുക്കള്‍, ഹോം ആന്‍ഡ് പേഴ്‌സണല്‍ കെയര്‍, ഫാര്‍മ, എണ്ണ പ്രകൃതി വാതകം എന്നിവയില്‍ പുതിയ രാസവസ്തുക്കള്‍ പുറത്തിറക്കാനായി ദഹേജില്‍ പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. 2024-25ല്‍ വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
3.പുതിയ വികസന പദ്ധതികള്‍ നടപ്പാക്കുന്നതോടെ 2025-26 മുതല്‍ കൂടുതല്‍ വരുമാന നേട്ടം പ്രതീക്ഷിക്കുന്നു. ഇന്‍സ്റ്റിട്യൂഷണല്‍ ശുചികരണ ബിസിനസില്‍ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. വിമാനത്താവളങ്ങള്‍, റെയില്‍വേ, ഹോട്ടല്‍, ഹെല്‍ത്ത്‌കെയര്‍ മേഖലകള്‍ക്കാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തികൊടുക്കുന്നത്.
4.ടെക്‌സ്‌റ്റൈല്‍ കെമിക്കല്‍സ്, മൃഗ ആരോഗ്യ പോഷക ബിസിനസില്‍ വളര്‍ച്ച കുറഞ്ഞു, ഉത്പന്നങ്ങളുടെ വില കുറയ്‌ക്കേണ്ടി വന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം- വാങ്ങുക (Buy)
ലക്ഷ്യ വില -870 രൂപ.
നിലവില്‍ 733 രൂപ.
Stock Recommendation by Nirmal Bang Research.
(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)