മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരേ ശ്രദ്ധിക്കൂ; ജൂലൈ ഒന്നു മുതല്‍ നിങ്ങള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കണം

Update: 2020-07-01 13:08 GMT

ഭാവിയിലേക്ക് ചെറിയ കരുതലെന്ന നിലയില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി), മ്യൂച്വല്‍ ഫണ്ട് നീക്ഷേപങ്ങള്‍ എന്നിവയെല്ലാമുള്ളവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി വരുന്നു. ജൂലൈ ഒന്നുമുതലാണ് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുന്നതിന് സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടത്.

നിക്ഷേപിക്കുന്ന തുകയുടെ 0.005 ശതമാനമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഈടാക്കുക. ഇതിനുപുറമെ, മ്യൂച്വല്‍ ഫണ്ട് യൂണിറ്റായ ഡിമാറ്റ് അക്കൗണ്ടിലേക്കുള്ള കൈമാറ്റത്തിന് 0.015 ശതമാനം സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തും. മൂന്നു മാസമോ(90 ദിവസം) അതില്‍ കുറവോ കാലയളവില്‍ കൂടിയ തുക നിക്ഷേപിച്ച ഹ്രസ്വകാല മ്യൂച്വല്‍ ഫണ്ടുകള്‍ക്കായിരിക്കും സ്റ്റാമ്പ് ഡ്യൂട്ടി കൂടുതല്‍ ബാധകമാകുക. അതേസമയം നിക്ഷേപം പിന്‍വലിക്കുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി നല്‍കേണ്ടതില്ല.

വ്യവസ്ഥാപിത നിക്ഷേപ പദ്ധതികള്‍ (എസ്ഐപി) വ്യവസ്ഥാപിത കൈമാറ്റ പദ്ധതികള്‍ (എസ്ടിപി), ഡിവിഡന്റ് റീഇന്‍വെസ്റ്റ്‌മെന്റ്, ഓഹരി അധിഷ്ഠിത ഫണ്ടുകള്‍, ഡെറ്റ് ഫണ്ടുകള്‍ എന്നിങ്ങനെ ഏറ്റവുമധികം ഉപയോക്താക്കളുള്ള നിക്ഷേപങ്ങള്‍ക്കാണ് സ്റ്റാമ്പ് ഡ്യൂട്ടി ചുമത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച അറിയിപ്പ് നേരത്തെ വന്നെങ്കിലും ഇന്നുമുതലാണ് ഇവ പ്രാബല്യത്തില്‍ വരുന്നത്.

2020 ജനുവരി തന്നെ സ്റ്റാമ്പ് ഡ്യൂട്ടി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആദ്യം ഏപ്രിലിലേക്കും പിന്നീട് കൊറോണയുടെ പശ്ചാത്തലത്തില്‍ ജൂലൈയിലേക്കും നീട്ടിവയ്ക്കുകയായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News