സെന്‍സെക്സ് 646 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 187 ഉം

Update: 2019-10-09 11:17 GMT

ഓഹരി വിപണിയില്‍ ഇന്നു മുന്നേറ്റം ദൃശ്യമായത് ഇന്ത്യയില്‍ മാത്രം. സെന്‍സെക്സ് 645.97 പോയിന്റ് ഉയര്‍ന്ന് 38,117.95ലും നിഫ്റ്റി 186.90 പോയിന്റ് നേട്ടത്തില്‍ 11,313.30ലും ക്ലോസ് ചെയ്തു.അതേസമയം, ആഗോള വിപണികള്‍ നഷ്ടത്തിലായിരുന്നു.

ബാങ്ക്, മറ്റ് ധനാകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടപ്പിച്ചതാണ് ഇന്ത്യിലെ വിപണിക്ക് കരുത്തായത്. ഇന്‍ഡസിന്റ് ബാങ്കിന്റെ ഓഹരി വില 5 ശതമാനത്തോളം കുതിച്ചു. ബാങ്ക് ഓഫ് ബറോഡ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയവ  നാലു ശതമാനത്തിലേറെയും.അതേസമയം സിപ്ല, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, എംആന്റ്എം, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ മെച്ചപ്പെട്ടപ്പോള്‍ ഐടി ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്സിഎല്‍ ടെക്, ഐടിസി, ടിസിഎസ്, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഐഒസി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളും നഷ്ടം രേഖപ്പെടുത്തി.

Similar News