ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തില്‍

Update: 2020-01-29 12:45 GMT

ചൈനയില്‍ നിന്നുദ്ഭവിച്ച കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്ന് രണ്ടു ദിവസമായി ചാഞ്ചാടിനിന്ന ഓഹരി സൂചികകള്‍ ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 231.80 പോയന്റ് ഉയര്‍ന്ന് 41198.66ലും നിഫ്റ്റി 73.70 പോയന്റ് നേട്ടത്തില്‍ 12129.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ആഗോള വിപണികളിലെ ഉയര്‍ത്തെഴുന്നേല്പാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ സാമ്പത്തിക തളര്‍ച്ചയില്‍നിന്ന് കരകയറ്റാനുള്ള നടപടികള്‍ ശനിയാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും വിപണിയെ ഉഷാറാക്കുന്നുണ്ട്.

ടാറ്റ മോട്ടോഴ്സ്, ബജാജ് ഫിനാന്‍സ്, ഭാരതി ഇന്‍ഫ്രടെല്‍, നെസ് ലെ, ബജാജ് ഫിന്‍സര്‍വ് തുടങ്ങിയ ഓഹരികളായിരുന്നു നേട്ടത്തില്‍. ഐഷര്‍ മോട്ടോഴ്സ്, ടിസിഎസ്, യെസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.164 ഓഹരികള്‍ക്ക് മാറ്റമില്ല.ബിഎസ്ഇയിലെ 1268 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1201 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News