ഓഹരി സൂചികകള്‍ വീണ്ടും താഴ്ന്നു

Update: 2019-09-17 12:11 GMT

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്ന ആശങ്കയുടെയും യുഎസ് ഡോളറിനെതിരെ രൂപ കൂടുതല്‍ ബലഹീനമാകുന്നതിന്റെയും നിഴലില്‍ ഇന്ത്യന്‍ ഓഹരി വിപണി കനത്ത നഷ്ടം രേഖപ്പെടുത്തി.

ബിഎസ്ഇ സെന്‍സെക്‌സ് 642.22 പോയിന്റ് ഇടിഞ്ഞ് 36,481.09 ല്‍ എത്തി. നഷ്ടം 1.73 ശതമാനം. എന്‍എസ്ഇ നിഫ്റ്റി 185.90 പോയിന്റ് അഥവാ 1.69 ശതമാനം ഇടിഞ്ഞ് 10,817.60 ലും അവസാനിച്ചു.

സെന്‍സെക്സില്‍ വില്‍പ്പന സമ്മര്‍ദ്ദം രാവിലെ മുതല്‍ പ്രകടമായിരുന്നു.ആശങ്കയിലായ നിക്ഷേപകര്‍ ഈ മാസം 2428 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍ സങ്കീര്‍ണമായി തുടരുന്നതിനാല്‍ വരും ദിവസങ്ങളിലും ഓഹരി വിപണിയില്‍ ഉണര്‍വ് പ്രതീക്ഷിക്കുന്നില്ല.

അധിക വിലയക്ക് എണ്ണ വാങ്ങിയാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിപ്പിക്കുമെന്ന ആശങ്ക പരന്നതോടെ രൂപയുടെ മൂല്യം കൂപ്പുകുത്തുന്നത് ഓഹരി പിപണിയെയും ബാധിക്കുന്നുണ്ട്. ആവശ്യമുള്ളതിന്റെ 83 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.

Similar News