ചാഞ്ചാട്ടത്തോടെ ഉയർച്ച

Update: 2020-12-23 08:07 GMT

ഓഹരികൾ ആദ്യം  ചാഞ്ചാട്ടം കാണിച്ചെങ്കിലും ഇപ്പോൾ ഉയർച്ചയുടെ പാതയിലാണ്. ബാങ്ക് ഓഹരികൾ ഇന്നും ദൗർബല്യം കാണിച്ചു. 

ലോക് ഡൗണും മറ്റും രാജ്യത്തു ഗൃഹോപകരണ വിൽപന കുത്തനെ ഇടിച്ചു. 2020-ൽ 30 ശതമാനം ഇടിവാണ് കമ്പനികൾ കണക്കുകൂട്ടുന്നത്. റെഫ്രിജറേറ്റർ, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, ഡിഷ് വാഷർ തുടങ്ങിയവയുടെ വിൽപന ഇനിയും കോവി ഡിനു മുമ്പത്തെ നിലയിലേക്ക് എത്തിയിട്ടില്ല.

രാജ്യാന്തര വിപണിയിൽ സ്വർണം താഴ്ചയിലാണ്. ഔൺസിന് 1863 ഡോളറിലേക്കു വില താണു.

ക്രൂഡ് ഓയിൽ വില കുറേക്കൂടി താഴുമെന്നാണു പ്രതീക്ഷ. ബ്രെൻ്റ് ഇനം 49.3 ഡോളറിലെത്തി.

ഗൂഢ കറൻസികൾ നേട്ടം തുടരുന്നു. ബിറ്റ് കോയിൻ വീണ്ടും 24,000 ഡോളറിനു മുകളിലായി .

Similar News