നേരിയ നേട്ടത്തില്‍ ഓഹരി വിപണി

Update: 2019-08-02 11:40 GMT

വിദേശ പോര്‍ട്ട്‌ഫോളിയൊ നിക്ഷേപകരുടെ അധിക സര്‍ച്ചാര്‍ജ് പ്രശ്‌നം ഗൗരവ സ്വഭാവത്തിലേക്കു വരുന്നതായി വ്യക്തമായതോടെ പരിഹാര നിര്‍ദ്ദേശത്തിനായുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ട് ഇന്നലെ ക്ലോസിംഗിനു മുമ്പായി ഓഹരിവിപണിക്ക് നേരിയ കരുത്തു പകര്‍ന്നു.

സര്‍ചാര്‍ജ് പ്രശ്‌നവുമായി ബന്ധപ്പെട്ട് എഫ്പിഐകളുടെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസും ധനകാര്യ മന്ത്രാലയവും താല്‍പ്പര്യം കാട്ടിയതായി ടെലിവിഷന്‍ ചാനല്‍ ഇ.ടി നൗ ആണ് റിപ്പോര്‍ട്ട് ചെയ്തത്.

ചൈനയ്ക്കെതിരായ വാഷിംഗ്ടണിന്റെ പുതിയ താരിഫ് ഭീഷണി നിക്ഷേപകരില്‍ ആശങ്ക പരത്തിയിട്ടും രാവിലത്തെ മാന്ദ്യം മറികടന്ന് ഐ.ടി, ഓട്ടോ സ്റ്റോക്കുകളിലുണ്ടായ ചെറിയ നേട്ടത്തോടെ എന്‍എസ്ഇ നിഫ്റ്റി 0.16 ശതമാനം ഉയര്‍ന്ന് 10,997.35 ലെത്തി.  ബിഎസ്ഇ സെന്‍സെക്‌സ് 0.27 ശതമാനം ഉയര്‍ന്ന് 37,118.22 ലും ക്ലോസ് ചെയ്തു.

Similar News