ഉയര്‍ന്നു തുടങ്ങിയിട്ടു വീഴ്ച; ലാഭത്തില്‍ കുതിച്ച് സീമെന്‍സ്, ചാഞ്ചാടി കോള്‍ഗേറ്റ്, റേറ്റിംഗില്‍ മുന്നേറി തെര്‍മാക്‌സും
സ്വര്‍ണവും ക്രൂഡും കയറി
രാവിലെ ഉയര്‍ന്നു വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ വിപണിക്കു തുടര്‍കയറ്റം ബുദ്ധിമുട്ടായി. തൊട്ടടുത്തു ചെന്നെങ്കിലും 22,300 ലെ തടസം മറികടക്കാതെ നിഫ്റ്റി പിന്മാറി. വ്യാപാരം ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ നിഫ്റ്റിയും സെന്‍സെക്‌സും നഷ്ടത്തിലായി. സെന്‍സെക്‌സ് 73,000 ് താഴെയെത്തി. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലേക്കു മാറി.
റിയല്‍റ്റിയും മെറ്റലും ഇന്നു രാവിലെ നല്ല നേട്ടത്തിലായി.
വരുമാനം 18.4 ശതമാനവും അറ്റാദായം 70 ശതമാനവും വര്‍ധിപ്പിച്ച സീമെന്‍സ് ഓഹരി രാവിലെ 8.5 ശതമാനം കുതിച്ചു.
കൂടുതല്‍ കരാറുകളും ഉയര്‍ന്ന ലാഭക്ഷമതയും മുന്‍നിര്‍ത്തി ബ്രോക്കറേജുകള്‍ ലക്ഷ്യവില ഉയര്‍ത്തിയതിനെ തുടര്‍ന്ന് തെര്‍മാക്‌സ് ഓഹരി 14 ശതമാനം ഉയര്‍ന്നു. പിന്നീട് അല്‍പം താണു.
റെക്കോര്‍ഡ് ലാഭമാര്‍ജിന്‍ നേടിയെങ്കിലും കോള്‍ഗേറ്റിന്റെ ഓഹരി ഇന്നു രാവിലെ താഴ്ന്നു. പിന്നീടു കയറി.
സിപ്ലയുടെ പ്രൊമോട്ടര്‍മാര്‍ 2.53 ശതമാനം ഓഹരി ബള്‍ക്ക് ഇടപാടില്‍ വിറ്റു. ഓഹരിവില നാലു ശതമാനം ഉയര്‍ന്നു.
രൂപ, സ്വര്‍ണം
രൂപ ഇന്നു രാവിലെ ഉയര്‍ന്നു. ഡോളര്‍ രണ്ടു പൈസ കുറഞ്ഞ് 83.49 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോക വിപണിയില്‍ 2,359 ഡോളറിലായി. കേരളത്തില്‍ സ്വര്‍ണം പവന് 320 രൂപ കൂടി 53,720 രൂപയായി.
ക്രൂഡ് ഓയില്‍ വില അല്‍പം ഉയര്‍ന്നു. ബ്രെന്റ് ഇനം ക്രൂഡിന് 83.04 ഡോളര്‍ ആയി.