വിപണി താഴ്ന്ന നിലവാരത്തിൽ തുടരുമോ ?

മാർച്ച് 13 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update: 2023-03-14 03:08 GMT

നിഫ്റ്റി 258.60 പോയിന്റ് (1.49 ശതമാനം) താഴ്ന്ന് 17,154.30 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 17,255-ന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ താഴേക്കുള്ള പ്രയാണം തുടരാം.


നിഫ്റ്റി അൽപം ഉയർന്ന 17,421.90-ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ 17,529.90 എന്ന ദിവസത്തെ ഉയർന്ന നിലവാരം പരീക്ഷിച്ചു. എന്നാൽ പോസിറ്റീവ് ട്രെൻഡ് തുടരുന്നതിൽ നിഫ്റ്റി പരാജയപ്പെടുകയും കുത്തനെ ഇടിഞ്ഞ് 17,113.40 എന്ന താഴ്ന്ന നിലയിലെത്തുകയും 17,154.30 ൽ ക്ലോസ് ചെയ്യുകയും ചെയ്തു.

എല്ലാ മേഖലകളും താഴ്ന്നു. ബാങ്കുകൾ, മാധ്യമങ്ങൾ, ഓട്ടോ, റിയൽ എസ്റ്റേറ്റ്, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. വിപണി മനോഭാവം നെഗറ്റീവ് ആയിരുന്നു. 276 ഓഹരികൾ ഉയർന്നു, 1938 എണ്ണം ഇടിഞ്ഞു, 135 എണ്ണം മാറ്റമില്ലാതെ തുടർന്നു. നിഫ്റ്റിയിലെ ടെക് മഹീന്ദ്രയും അപ്പോളോ ഹോസ്പിറ്റൽസും നേട്ടത്തിൽ അവസാനിച്ചു. മറ്റെല്ലാ ഓഹരികളും താഴ്ന്നു ക്ലോസ് ചെയ്തു.

ഇൻഡസ് ഇൻഡ് ബാങ്ക്, എസ്ബിഐ, ടാറ്റാ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐഷർ മോട്ടോഴ്സ് എന്നിവയാണ് ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്.

മൊമെന്റം സൂചകങ്ങളും ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികളും താഴേയ്‌ക്കുള്ള പക്ഷപാതം സൂചിപ്പിക്കുന്നു. സൂചിക ദൈനംദിന ചാർട്ടിൽ ഒരു നീണ്ട ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി ദിവസത്തിന്റെ ഏറ്റവും താഴ്ന്ന നിലയ്ക്ക് സമീപം ക്ലോസ് ചെയ്തു. ഇവയെല്ലാം മാന്ദ്യം തുടരാനുള്ള സാധ്യതയെ സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 17,113-ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും താഴോട്ട് പ്രയാണം തുടരാം. ഹ്രസ്വകാല പിന്തുണ 17,000 ലെവലിൽ തുടരുന്നു. ഈ ലെവലിന് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, നിഫ്റ്റി അടുത്ത സപ്പോർട്ട് ലെവൽ 16,800 പരീക്ഷിച്ചേക്കാം. ഒരു തിരിച്ചുവരവിന് നിഫ്റ്റി 17255 ലെവലിന് മുകളിൽ ട്രേഡ് ചെയ്തു നിലനിൽക്കണം.



പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 17,113-17,050-17,000

റെസിസ്റ്റൻസ് ലെവലുകൾ

17,200-17,255-17,325

(15 മിനിറ്റ് ചാർട്ടുകൾ)



ബാങ്ക് നിഫ്റ്റി

ഹ്രസ്വകാല പ്രവണത - താഴോട്ട്

ബാങ്ക് നിഫ്റ്റി 920.75 പോയിന്റ് നഷ്ടത്തിൽ 39,564.70 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, ഹ്രസ്വ- ദീർഘകാല മൂവിംഗ് ശരാശരികളും മൊമെന്റം സൂചകങ്ങളും താഴോട്ടുള്ള പക്ഷപാതത്തെ സൂചിപ്പിക്കുന്നു. സൂചിക ഡെയ്‌ലി ചാർട്ടിൽ നീളമുള്ള ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി 39,460 എന്ന ഹ്രസ്വകാല പിന്തുണയ്‌ക്ക് സമീപം ക്ലോസ് ചെയ്‌തു.

സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് ചെയ്‌തു നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ തകർച്ചയിലേക്ക് നീങ്ങാം. അടുത്ത ഹ്രസ്വകാല സപ്പോർട്ട് ലെവൽ 38,500 ആണ്. സൂചിക 39,460 സപ്പോർട്ട് ലെവലിന് മുകളിൽ തുടരുകയാണെങ്കിൽ, ഒരു പുൾബാക്ക് റാലി പ്രതീക്ഷിക്കാം.


 



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,500-39,300-39,100

റെസിസ്റ്റൻസ് ലെവലുകൾ

39,700-39,900-40,100

(15 മിനിറ്റ് ചാർട്ടുകൾ)


Tags:    

Similar News