നിഫ്റ്റി നെഗറ്റീവ് പ്രവണത കാണിക്കുന്നു; ഇൻട്രാഡേ പിന്തുണ 21,420ൽ

21,500ൽ ഹ്രസ്വകാല പ്രതിരോധം;

Update:2024-01-19 08:24 IST
നിഫ്റ്റി നെഗറ്റീവ് പ്രവണത കാണിക്കുന്നു; ഇൻട്രാഡേ പിന്തുണ 21,420ൽ
  • whatsapp icon

സാങ്കേതിക വിശാലനം: ജനുവരി 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി  

നിഫ്റ്റി 109.70 പോയിന്റ് (0.51 ശതമാനം) താഴ്ന്ന് 21,462.25 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 21,500 ലെവലിന് താഴെ തുടർന്നാൽ ഡൗൺ ട്രെൻഡ് തുടരും. 

നിഫ്റ്റി താഴ്ന്ന് 21,414.20 ൽ വ്യാപാരം തുടങ്ങി. 21,285.60ൽ താഴ്ന്ന നില പരീക്ഷിച്ചു. ക്രമേണ ഉയർന്ന് 21,539.40 പോയിന്റ് എന്ന ഉയർന്ന നിലവാരം പരീക്ഷിച്ചു. 21,462.25 ൽ ക്ലോസ് ചെയ്തു.

ഫാർമ, പി.എസ്‌.യു ബാങ്ക്, റിയൽറ്റി, ഓട്ടോ മേഖലകൾ നല്ല നേട്ടത്തിൽ അവസാനിച്ചു. ധനകാര്യ സേവനങ്ങൾ, മെറ്റൽ, സ്വകാര്യ ബാങ്കുകൾ എന്നിവയ്ക്കാണു പ്രധാന നഷ്ടം. വിശാല വിപണി നെഗറ്റീവ് ആയിരുന്നു. 1,098 ഓഹരികൾ ഉയർന്നു, 1,328 ഓഹരികൾ ഇടിഞ്ഞു, 92 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ സൺ ഫാർമ, സിപ്ല, ടെക്‌ മഹീന്ദ്ര, ടാറ്റാ മോട്ടോഴ്‌സ് എന്നിവ കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ

മൈൻഡ് ട്രീ, എച്ച്.ഡി.എഫ്.സി  ബാങ്ക്, എൻ.ടി.പി.സി, ടെെറ്റൻ എന്നിവയ്ക്കാണു കൂടുതൽ നഷ്ടം.

നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഒരു ചെറിയ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇടിവിനുള്ള സാധ്യതയാണ്.

സൂചികയ്ക്ക് 21,500ൽ ഹ്രസ്വകാല പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് താഴെയാണെങ്കിൽ, വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഒരു പുൾബാക്ക് റാലിക്ക്, സൂചിക 21,540ന്റെ ഇൻട്രാഡേ പ്രതിരോധം മറികടക്കണം.



ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 21,420 -21,285 -21,200

റെസിസ്റ്റൻസ് ലെവലുകൾ

21,540 -21,660 -21,800

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷനൽ ട്രേഡേഴ്സിനു ഹ്രസ്വകാല സപ്പോർട്ട് 21,000 -20,500

പ്രതിരോധം 21,500 -21,820. 

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 350.90 പോയിന്റ് നഷ്ടത്തിൽ 45,713.55 ൽ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു,

സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു.

സൂചികയ്ക്ക് 45,600 ൽ ഹ്രസ്വകാല പിന്തുണയുണ്ട്, സൂചിക ഈ നിലയ്ക്ക് താഴെ ക്ലോസ് ചെയ്യുകയാണെങ്കിൽ, വരും ദിവസങ്ങളിലും നെഗറ്റീവ് പ്രവണത തുടരാം. പുൾബായ്ക്ക് റാലി തുടങ്ങാൻ സൂചിക 45,900 ലെ ഇൻട്രാഡേ പ്രതിരോധം മറികടക്കേണ്ടതുണ്ട്.


 




ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 45,500 -45,150 -45850

പ്രതിരോധ നിലകൾ

45,900 -46,200 -46,550

(15 മിനിറ്റ് ചാർട്ടുകൾ).

പൊസിഷണൽ ട്രേഡർമാർക്ക് ഹ്രസ്വകാല സപ്പോർട്ട് 45,600 -44,650

പ്രതിരോധം 47,000 - 48,500.

Tags:    

Similar News