23,650ൽ ഇൻട്രാഡേ പിന്തുണ , അതിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും
ഡിസംബർ 23ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 165.95 പോയിൻ്റ് (0.70%) ഉയർന്ന് 23,753.45 ൽ ക്ലോസ് ചെയ്തു. 23,650 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ സൂചിക നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും.
നിഫ്റ്റി ഉയർന്ന് 23,738.20 ൽ വ്യാപാരം തുടങ്ങി. രാവിലെ ഇൻട്രാഡേ ഉയരമായ 23,869.60 പരീക്ഷിച്ചു. തുടർന്ന് സൂചിക ഇടിഞ്ഞ് 23,647.20 എന്ന താഴ്ന്ന നിലയിലെത്തി. 23,753.45 ൽ ക്ലോസ് ചെയ്തു.
മാധ്യമങ്ങളും ഓട്ടോയും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിൽ അവസാനിച്ചു. റിയൽറ്റി, ബാങ്കുകൾ, എഫ്എംസിജി, മെറ്റൽ എന്നിവയാണ് കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലകൾ. 998 ഓഹരികൾ ഉയരുകയും 1,730 ഓഹരികൾ ഇടിയുകയും 101 എണ്ണം മാറ്റമില്ലാതെ തുടരുകയും ചെയ്തു. വിശാലവിപണി നെഗറ്റീവ് ആയിരുന്നു.
നിഫ്റ്റി 50 യിലെ കൂടിയ നേട്ടം ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐടിസി, ഹിൻഡാൽകോ, ട്രെൻ്റ് എന്നിവയ്ക്കായിരുന്നു. കൂടുതൽ നഷ്ടം ഹീറോ മോട്ടോകോ, മാരുതി, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ലൈഫ് എന്നിവയ്ക്കാണ്.
മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് കാണിക്കുന്നു. നിഫ്റ്റി അതിൻ്റെ ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക ഡെയ്‌ലി ചാർട്ടിൽ ഒരു ഡോജി കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി തലേദിവസത്തെ കാൻഡിൽ സ്റ്റിക്കിനുള്ളിൽ ക്ലാേസ് ചെയ്തു. ഈ പാറ്റേൺ സമാഹരണ സാധ്യത സൂചിപ്പിക്കുന്നു.
സൂചികയ്ക്ക് 23,650 ൽ ഇൻട്രാഡേ പിന്തുണയുണ്ട്. സൂചിക ഇതിനു മുകളിൽ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരാം. ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പ്രതിരോധം 23,825 ആണ്.
ഇൻട്രാഡേ ലെവലുകൾ:
പിന്തുണ 23,650 -23,530 -23,400 പ്രതിരോധം 23,825 -23,965 -24,060
(15-മിനിറ്റ് ചാർട്ടുകൾ).
പൊസിഷണൽ ട്രേഡിംഗ്:
പിന്തുണ 23,300 -22,750
പ്രതിരോധം 23,900 -24,500.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 558.40 പോയിൻ്റ് നേട്ടത്തിൽ 51,317.60 ലാണ് ക്ലോസ് ചെയ്തത്. മൊമെൻ്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത കാണിക്കുന്നു, സൂചിക ഹ്രസ്വകാല, ഇടക്കാല മൂവിംഗ് ശരാശരികൾക്ക് താഴെയാണ്. സൂചിക പ്രതിദിന ചാർട്ടിൽ വെെറ്റ് കാൻഡിൽ സ്റ്റിക്ക് രൂപപ്പെടുത്തി മുൻ പ്രതിരോധ നിലയായ 51,000 ന് മുകളിൽ ക്ലോസ് ചെയ്തു. സൂചികയ്ക്ക് 51,500 ൽ ഇൻട്രാഡേ പ്രതിരോധമുണ്ട്. സൂചിക ഈ നിലവാരത്തിന് മുകളിൽ നീങ്ങുകയാണെങ്കിൽ, വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെൻഡ് തുടരും. 51,100 ലാണ് ഏറ്റവും അടുത്തുള്ള ഇൻട്രാഡേ പിന്തുണ. ഈ നിലയ്ക്ക് താഴെ നീങ്ങിയാൽ അൽപ്പം നെഗറ്റീവ് ട്രെൻഡ് പ്രതീക്ഷിക്കാം.
ഇൻട്രാഡേ ലെവലുകൾ
സപ്പോർട്ട് 51,100 -50,800 -50,500
പ്രതിരോധം 51,500 -51,800 -52,100
(15 മിനിറ്റ് ചാർട്ടുകൾ).
പൊസിഷനൽ വ്യാപാരികൾക്ക് പിന്തുണ 51,000 -50,000
പ്രതിരോധം 52,000 -53,000.