വിപണി നെഗറ്റീവ് ആയി തുടരുമോ?

മാർച്ച് 27 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്

Update: 2023-03-28 03:47 GMT

നിഫ്റ്റി 40.65 പോയിന്റ് (0.24 ശതമാനം) ഉയർന്ന് 16,985.70 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 16,950-ന് മുകളിൽ തുടരുകയാണെങ്കിൽ, കുറച്ച് ദിവസത്തേക്ക് കൂടി സമാഹരണം തുടരാം.


നിഫ്റ്റി ഉയർന്ന് 17,091.00 ൽ വ്യാപാരം ആരംഭിച്ചു. രാവിലെ തന്നെ ഇൻട്രാഡേയിലെ താഴ്ന്ന നില 16,918.60 പരീക്ഷിച്ചു. പിന്നീട് ഉയർന്ന് 17,100 ലെവലിന് തൊട്ടുതാഴെയായി. ക്ലോസ് ചെയ്യുന്നതുവരെ സമാഹരണം തുടർന്നു. ഫാർമ, എഫ്എംസിജി, ബാങ്ക്, ഐടി മേഖലകൾ നേട്ടമുണ്ടാക്കിയപ്പോൾ റിയൽ എസ്റ്റേറ്റ്, മീഡിയ, ഓട്ടോ തുടങ്ങിയ മേഖലകൾ നഷ്ടത്തിലായി. വിപണി നെഗറ്റീവ് ആയിരുന്നു. 457 ഓഹരികൾ ഉയർന്നു, 1792 എണ്ണം ഇടിഞ്ഞു, 109 എണ്ണം മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റിയിൽ ഗ്രാസിം, റിലയൻസ്, സിപ്ല, സൺഫാർമ എന്നിവ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയപ്പോൾ, അദാനി പോർട്ട്‌സ്, എസ്ബിഐ ലൈഫ് , എം ആൻഡ് എം, ടാറ്റാ മോട്ടോഴ്‌സ്, പവർഗ്രിഡ് എന്നിവ നഷ്ടത്തിലായി.

മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് ചായ്‌വ് സൂചിപ്പിക്കുന്നു. ഹ്രസ്വകാല, ദീർഘകാല മൂവിംഗ് ശരാശരികൾ ഇപ്പോഴും താഴേയ്ക്കുള്ള ചായ്‌വ് കാണിക്കുന്നു. സൂചിക പ്രതിദിന ചാർട്ടിൽ ഒരു ഡോജി മെഴുകുതിരി രൂപപ്പെടുത്തി, അത് കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇതെല്ലാം ചെറിയ നെഗറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 17,917ൽ ഇൻട്രാഡേ പിന്തുണയുണ്ട്. നിഫ്റ്റി ഈ ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ ഡൗൺ ട്രെൻഡ് തുടരാം. അല്ലെങ്കിൽ, കുറച്ച് ദിവസത്തേക്ക് ഈ നിലയ്ക്ക് മുകളിൽ സമാഹരിക്കപ്പെട്ടേക്കാം. പുൾബായ്ക്ക് റാലിക്ക്, സൂചിക 17,100-ന് മുകളിൽ നീങ്ങേണ്ടതുണ്ട്. നിഫ്റ്റിക്ക് 16,750-ൽ ഹ്രസ്വകാല പിന്തുണയുണ്ട്, പ്രതിരോധം 17,300-ലാണ്.




പിന്തുണ - പ്രതിരോധ നിലകൾ

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 16,917-16,875-16,825

റെസിസ്റ്റൻസ് ലെവലുകൾ

16,990-17,085-17,150

(15 മിനിറ്റ് ചാർട്ടുകൾ)

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 35.95 പോയിന്റ് നേട്ടത്തിൽ 39,431.30 ലാണ് ക്ലോസ് ചെയ്തത്. സാങ്കേതികമായി, സൂചിക ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ്. എന്നാൽ മൊമെന്റം സൂചകങ്ങൾ നെഗറ്റീവ് പ്രവണത സൂചിപ്പിക്കുന്നു. മാത്രമല്ല, സൂചിക ഒരു ബ്ലായ്ക്ക് കാൻഡിൽ രൂപപ്പെടുത്തി കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു മുകളിൽ ക്ലോസ് ചെയ്തു. ഇന്നു 39,273 ലെവലിന് താഴെ ട്രേഡ് ചെയ്തു നിലനിന്നാൽ വരും ദിവസങ്ങളിൽ കൂടുതൽ ഇടിവ് പ്രതീക്ഷിക്കാം. പോസിറ്റീവ് ട്രെൻഡിന്, സൂചിക 39,800 ന് മുകളിൽ നീങ്ങേണ്ടതുണ്ട്.




ഇൻട്രാഡേ ട്രേഡിങ്ങിനായി, 15 മിനിറ്റ് ചാർട്ടുകൾ അനുസരിച്ച്,

ഇൻട്രാഡേ സപ്പോർട്ട് ലെവലുകൾ 39,320 -39,125 -38,950,

പ്രതിരോധ നിലകൾ

39,650 -39,900 -40,100

(15 മിനിറ്റ് ചാർട്ടുകൾ).


 

Tags:    

Similar News