ഓഹരി സൂചികകൾ വീണ്ടും താഴ്ചയിൽ

വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 18,300-നും സെൻസെക്സ് 61,600-നും താഴെയാണ്

Update: 2022-11-18 05:34 GMT

ചെറിയ നേട്ടത്തോടെ വ്യാപാരം തുടങ്ങിയ വിപണി പിന്നീടു ചെറിയ മേഖലയിൽ കയറിയിറങ്ങി. താമസിയാതെ മുഖ്യസൂചികകൾ നഷ്ടത്തിലായി. പിന്നീടു ചാഞ്ചാടി. വ്യാപാരം ഒരു മണിക്കൂർ പിന്നിടുമ്പോൾ നിഫ്റ്റി 18,300-നും സെൻസെക്സ് 61,600-നും താഴെയാണ്.

മാരുതി, മഹീന്ദ്ര, ഐഷർ തുടങ്ങിയ വാഹന ഓഹരികൾ ഒരു ശതമാനത്തോളം താഴ്ചയിലായി. ക്രൂഡ് ഓയിൽ വിലയിടിവിൻ്റെ പേരിൽ ഒഎൻജിസിയും ഓയിൽ ഇന്ത്യയും താഴാേട്ടു നീങ്ങി. ഓൺലൈൻ ഗെയിമിംഗ് കമ്പനി നസാറ ടെക്നോളജീസ് ഇന്ന് എട്ടു ശതമാനത്തോളം ഉയർന്നു.

നൈകാ ഓഹരി ഇന്നു രാവിലെ നാലര ശതമാനം ഉയർന്നു. പേയ്ടിഎം ഇന്നും താഴ്ചയിലായി. മാസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സിൻ്റെ ഓഹരി ഇന്ന് നാലര ശതമാനം ഇടിവിലാണ്. ജൂലൈക്കു ശേഷം ഓഹരിയുടെ വില മൂന്നു മടങ്ങായിരുന്നു. കൊച്ചിൻ ഷിപ്പ് യാർഡ്, ഹിന്ദുസ്ഥാൻ ഏറാേേ നോട്ടിക്സ്, ഭാരത് ഇലക്ട്രോണിക്സ് തുടങ്ങിയവയുടെ ഓഹരി വിലയും താണു.

രൂപ ഇന്ന് അൽപം നേട്ടം കാണിച്ചു. ഡോളർ എട്ടു പൈസ കുറഞ്ഞ് 81.57 രൂപയിലാണ് ഓപ്പൺ ചെയ്തത്. പിന്നീട് 81.52 രൂപ വരെ താഴ്ന്നിട്ട് 81.67 രൂപയിലേക്കു കയറി. സ്വർണം ലോകവിപണിയിൽ 1764 ഡോളറിലാണ്. കേരളത്തിൽ സ്വർണ്ണം പവന് 39,000 രൂപയിൽ തുടരുന്നു. ഏപ്രിൽ 25-നു ശേഷമുള്ള ഏറ്റവും ഉയർന്ന വിലയാണിത്.

Tags:    

Similar News