പോസിറ്റീവ് പ്രവണതയില്‍ മൊമന്റം സൂചകങ്ങള്‍; നിഫ്റ്റിക്ക് 23,150ല്‍ ഇന്‍ട്രാഡേ പിന്തുണ
ജൂണ്‍ ഏഴിലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിഫ്റ്റി 468.75 പോയിന്റ് (2.05 ശതമാനം) ഉയര്‍ന്ന് 23,290.15 ലാണു ക്ലോസ് ചെയ്തത്. സൂചിക 23,340 എന്ന റെസിസ്റ്റന്‍സ് ലെവലിനെ മറികടന്നാല്‍ മുന്നേറ്റം തുടരും. നിഫ്റ്റി ഉയര്‍ന്ന് 22,821.80ല്‍ വ്യാപാരം ആരംഭിച്ചു. സെഷനിലുടനീളം കയറ്റം തുടര്‍ന്നു. സൂചിക 23,320.20 എന്ന ഉയര്‍ന്ന നില പരീക്ഷിച്ചു. 23,290.15ല്‍ ക്ലോസ് ചെയ്തു. എല്ലാ മേഖലകളും നേട്ടത്തില്‍ അവസാനിച്ചു. ഐ.ടി, ഓട്ടോ, മെറ്റല്‍, റിയല്‍റ്റി മേഖലകളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. വിശാലവിപണി പോസിറ്റീവ് ആയിരുന്നു, 2,032 ഓഹരികള്‍ ഉയര്‍ന്നു, 476 എണ്ണം ഇടിഞ്ഞു, 105 എണ്ണം മാറ്റമില്ലാതെ തുടരുന്നു.
നിഫ്റ്റിക്ക് കീഴില്‍ കൂടുതല്‍ നേട്ടം എംആന്‍ഡ്എം, വിപ്രോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് എന്നിവയ്ക്കാണ്. കൂടുതല്‍ നഷ്ടം എസ്.ബി.ഐ ലൈഫ്, ടാറ്റാ കണ്‍സ്യൂമര്‍ എന്നിവയ്ക്കായിരുന്നു.
മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. നിഫ്റ്റി ദീര്‍ഘകാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ നീണ്ട വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി ദിവസത്തിന്റെ ഉയര്‍ന്ന നിലവാരത്തിനടുത്ത് ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. ഉയര്‍ന്ന ഭാഗത്ത്, സൂചികയ്ക്ക് 23,340 ലെവലില്‍ ഹ്രസ്വകാല പ്രതിരോധം ഉണ്ട്. സൂചിക ഈ നില മറികടന്നാല്‍ ബുള്ളിഷ് ട്രെന്‍ഡ് ഇന്നും തുടരും. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പിന്തുണ 23,150 ലെവലിലാണ്.

ഇന്‍ട്രാഡേ ലെവലുകള്‍:
പിന്തുണ 23,150 -22,900 -22,700
പ്രതിരോധം 23,340 -23,550 -23,750
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷണല്‍ ട്രേഡിംഗ്:
ഹ്രസ്വകാല പിന്തുണ 22,800 -22,400
പ്രതിരോധം 23,340 -23,800.
ബാങ്ക് നിഫ്റ്റി
ബാങ്ക് നിഫ്റ്റി 511.30 പോയിന്റ് നേട്ടത്തില്‍ 49,803.20ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പാേസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ഹ്രസ്വകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക ഡെയ്ലി ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി 49,500 എന്ന മുന്‍ പ്രതിരോധത്തിന് മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ ഉയര്‍ച്ച തുടരാനുള്ള സാധ്യത സൂചിപ്പിക്കുന്നു. 50,100 സൂചികയ്ക്ക് ഏറ്റവും അടുത്തുള്ള ഇന്‍ട്രാ ഡേ പ്രതിരോധമായി പ്രവര്‍ത്തിക്കുന്നു. സൂചിക ഈ നിലവാരത്തിന് മുകളില്‍ നീങ്ങിയാല്‍ വരും ദിവസങ്ങളിലും പോസിറ്റീവ് ട്രെന്‍ഡ് തുടരും. 49,500 ലാണ് ഏറ്റവും അടുത്തുള്ള ഹ്രസ്വകാല പിന്തുണ.
ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍
49,600 -49,100 -48,655
പ്രതിരോധ നിലകള്‍
50,100 -50,500 -51,100
(15 മിനിറ്റ് ചാര്‍ട്ടുകള്‍)
പൊസിഷനല്‍ ട്രേഡര്‍മാര്‍
ഹ്രസ്വകാല സപ്പോര്‍ട്ട് 49,500 -48,000
പ്രതിരോധം 51,000 -52,300